HOME
DETAILS

സമസ്ത പൊതുപരീക്ഷാ സംവിധാനം അക്കാദമിക രംഗത്തെ ഉദാത്ത മാതൃക

  
backup
April 29 2021 | 23:04 PM

5435415-21

 

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പൊതുപരീക്ഷാ സംവിധാനം അക്കാദമിക രംഗത്ത് ഉദാത്ത മാതൃകയാവുന്നു. സര്‍ക്കാര്‍, യൂനിവേഴ്‌സിറ്റികള്‍ മറ്റു ഏജന്‍സികള്‍ എന്നിവരെല്ലാം നടത്തുന്ന പൊതുപരീക്ഷകള്‍ പലപ്പോഴായി താളം തെറ്റുമ്പോള്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡിന്റെ കുറ്റമറ്റ പൊതുപരീക്ഷാ സംവിധാനം അക്കാദമിക് ലോകം പലപ്പോഴായി പ്രശംസിച്ചിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്നത് മുതല്‍ റിസള്‍ട്ട് പ്രഖ്യാപിക്കുന്നത് വരെ എണ്ണയിട്ടയന്ത്രം പോലെയാണ് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. കൊവിഡ് മൂലം വിദേശങ്ങളില്‍ മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍ ഓണ്‍ലൈന്‍ ആയാണ് പരീക്ഷ നടന്നിരുന്നത്. വിദേശങ്ങളില്‍ നടന്ന സമസ്ത ഓണ്‍ലൈന്‍ പരീക്ഷയെ രക്ഷിതാക്കളും വിദ്യാര്‍ഥികളും അധ്യാപകരും അക്കാദമിക സമൂഹവും മുക്തകണ്ഠം പ്രശംസിച്ചിരുന്നു. ഇന്ത്യയില്‍ മൂന്ന്,നാല് തിയതികളില്‍ നടത്തിയ ഓഫ്‌ലൈന്‍ പരീക്ഷയുടെ 11 ലക്ഷത്തോളം ഉത്തരക്കടലാസുകള്‍ പരിശോധിച്ച് ടാബുലേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി രണ്ടാഴ്ചക്കകം ഫലം പ്രഖ്യാപനം നടത്താന്‍ കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. കൊവിഡിന്റെ നിയന്ത്രണ പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ പൊതുപരീക്ഷ പ്രവര്‍ത്തനങ്ങള്‍ എന്നത് ഏറെ ശ്രദ്ധേയം. കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടാണ് പ്രവര്‍ത്തനങ്ങളെല്ലാം നടന്നത്.


മദ്‌റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ 2020 ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ മുഖേനയാണ് ഈ അധ്യായന വര്‍ഷത്തെ ക്ലാസുകള്‍ നടന്നിരുന്നത്. സാങ്കേതിക മേന്മയും അവതരണമികവും സമസ്ത ഓണ്‍ലൈന്‍ മദ്‌റസയെ പ്രത്യേകം ശ്രദ്ധേയമാക്കിയിരുന്നു. പൊതുപരീക്ഷാ ഫലത്തിലെ ഉയര്‍ന്ന ശതമാനം ഓണ്‍ലൈന്‍ പഠനത്തിന്റെ മികവിന്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രത്യേക ശിക്ഷണത്തിന്റെയും ഫലമാണ് സൂചിപ്പിക്കുന്നത്. പരീക്ഷ നടത്തിപ്പുമായി സഹകരിച്ച എല്ലാവരെയും വിജയം നേടിയ വിദ്യാര്‍ഥികളെയും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാരും പ്രത്യേകം അഭിനന്ദിച്ചു.


കൊവിഡ് കാലത്തും മികച്ച മുന്നേറ്റം

ചേളാരി: കൊവിഡ് പ്രതിസന്ധിക്കിടയിലും മികച്ച മുന്നേറ്റം നടത്തി സമസ്തയുടെ മദ്‌റസകള്‍.
ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് മികച്ച പഠനസംവിധാനം ഒരുക്കാന്‍ സാധിച്ചതാണ് ഇതിന് കാരണം. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ അഞ്ചാം ക്ലാസില്‍ പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് മലപ്പുറം വെസ്റ്റ് ജില്ലയിലെ കടുങ്ങാത്തകുണ്ട് - താനൂര്‍ കെ.കെ. ഹസ്രത്ത് മെമ്മോറിയല്‍ സെക്കന്‍ഡറി മദ്‌റസയാണ്. 298 വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 260 വിദ്യാര്‍ഥികള്‍ വിജയിച്ചു. ഏഴാം ക്ലാസില്‍ കടകശ്ശേരി ഐഡിയല്‍ ഇസ്‌ലാമിക് മദ്‌റസയാണ്. 214 കുട്ടികളില്‍ രജിസ്റ്റര്‍ ചെയ്തതില്‍ 188 പേര്‍ വിജയിച്ചു.


പത്താം ക്ലാസില്‍ എടപ്പാള്‍ - ഹിദായ നഗര്‍ ദാറുല്‍ ഹിദായ മദ്‌റസയില്‍ നിന്നാണ്. 130 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ എല്ലാവരും വിജയിച്ചു. പ്ലസ്ടു ക്ലാസില്‍ മലപ്പുറം ഈസ്റ്റ് ജില്ലയിലെ പേങ്ങാട് ഇര്‍ശാദു സ്വിബ്?യാന്‍ മദ്‌റസയിലും, മലപ്പറും വെസ്റ്റ് ജില്ലയിലെ വി.കെ. പടി ദാറുല്‍ ഇസ്‌ലാം അറബിക് മദ്‌റസയിലുമാണ്. 27 കുട്ടികളില്‍ എല്ലാവരും വിജയിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് മലപ്പുറം വെസ്റ്റ് ജില്ലയിലെ എടപ്പാള്‍ ദാറുല്‍ ഹിദായ മദ്‌റസയിലാണ് 472 പേര്‍ വിജയിച്ചു. ഇന്ത്യയിലെ ഇതര ഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ കര്‍ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ലയിലാ?ണ്. 7753 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വിദേശ രാഷ്ട്രങ്ങളില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ പരീക്ഷയ്ക്കിരുത്തിയത് യു.എ.ഇയിലാണ്. 864 വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തു വിജയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago