സി.ഐ.സി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് അബ്ദുല്‍ ഹക്കീം ഫൈസി രാജിവെച്ചു
പാങ്/മലപ്പുറം: സി.ഐ.സി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് അബ്ദുല്‍ ഹക്കീം ഫൈസി രാജിവച്ചു. അഹ്ലുസുന്നക്ക് വിരുദ്ധമായ പ്രചാരണം നടത്തിയതിനെത്തുടര്‍ന്ന് സമസ്തയില്‍ നിന്നും പുറത്താക്കിയ അദ്ദേഹം സമസ്തയുടെ വിദ്യാഭ്യാസ സംവിധാനമായ സിഐസി തലപ്പത്ത് തുടരുന്നതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇന്ന് പാങ്ങ് വഫാ ക്യാമ്പസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് രാജി അറിയിച്ചത്. എന്നാല്‍ രാജി സമര്‍പ്പിക്കേണ്ടത് സാദിഖലി തങ്ങള്‍ക്കല്ലെന്നും സി.ഐ.സി ജനറല്‍ ബോഡിക്കാണെന്നും അദ്ദേഹം പറഞ്ഞു. രാജി ജനറല്‍ ബോഡിയുടെ അന്തിമ തീരുമാനത്തിന് വിധേയമായാണ് സമര്‍പ്പിക്കുന്നതെന്നും അദ്ദേഹം തങ്ങള്‍ക്ക് നല്കിയ കത്തില്‍ പറഞ്ഞു.
വാഫി, വഫിയ്യ സംവിധാനം സമസ്തക്ക് കീഴില്‍ പൂര്‍വാധികം ശക്തിയായി പ്രവര്‍ത്തിക്കുമെന്നും സിഐസി പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിയാലോചിച്ച് ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന് സമസ്ത നേതൃത്വം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."