HOME
DETAILS

ഞങ്ങളുടെ നോമ്പ് മഹാമാരിയോടുള്ള പോരാട്ടം

  
backup
April 29 2021 | 23:04 PM

65465645

 


ലോകം കൊവിഡ് മഹാമാരിക്കു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരായ ഞങ്ങളുടെ നോമ്പുകാലം തീക്ഷ്ണമായ പോരാട്ടത്തിന്റേതു കൂടിയാണ്. കഴിഞ്ഞ വര്‍ഷത്തെ നോമ്പുകാലത്തും സമാന അനുഭവമായിരുന്നെങ്കിലും അതില്‍നിന്നും ഏറെ അപകടകരമായ സാഹചര്യമാണ് ഇന്ന്. നോമ്പ് കാലത്തെ ആശുപത്രി സേവനവും രോഗീപരിചരണവും പലപ്പോഴും ശാരീരികമായി കുറച്ച് പ്രയാസകരമാണെങ്കിലും മാനസികമായി ഏറെ സംതൃപ്തി നല്‍കും. നോമ്പനുഷ്ടിക്കുമ്പോള്‍ മനസിന് അനുഭവപ്പെടുന്ന ആര്‍ദ്രത രോഗീ പരിചരണത്തിലുമുണ്ടാവും.


ഈ കൊവിഡ് കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളജിലെ നല്ലൊരു ശതമാനം നഴ്‌സുമാരും കൊവിഡ് ചികിത്സയും അതുമായി ബന്ധപ്പെട്ട മറ്റ് വാര്‍ഡുകളിലും പി.പി.ഇ കിറ്റ് ധരിച്ചാണ് ജോലി ചെയ്യുന്നത്. ചുട്ടുപൊള്ളുന്ന ചൂടിനൊപ്പം പി.പി.ഇ കിറ്റിനുള്ളിലെ ചൂടും കൂടിയാവുമ്പോള്‍ അത് അസഹ്യമായിരിക്കും. ശരീരം നന്നായി ക്ഷീണിക്കും.


പി.പി.ഇ കിറ്റ് ധരിച്ചാല്‍ പിന്നെ വെള്ളം കുടിക്കണമെങ്കിലും ബാത്ത്‌റൂമില്‍ പോകണമെങ്കിലും അത് അഴിക്കണം. പിന്നീട് ഡ്യൂട്ടിയില്‍ തുടരണമെങ്കില്‍ മറ്റൊരു കിറ്റ് എടുത്ത് ധരിക്കണം. എന്നാല്‍ ഓരോ സ്റ്റാഫിനും ഒരു ഡ്യൂട്ടിക്ക് ഒരു കിറ്റ് എന്ന തോതിലാണ് സാധാരണഗതിയില്‍ അനുവദിക്കുന്നത്. അതിനാല്‍ ഇത്തരത്തില്‍ പി.പി.ഇ കിറ്റ് അണിഞ്ഞു ജോലി ചെയ്യുന്ന നഴ്‌സുമാര്‍ മഗ്‌രിബ് ബാങ്ക് വിളി കേട്ടാല്‍ ഫെയ്‌സ് ഷീല്‍ഡ് മാറ്റി ഒരു ചീള് കാരക്കയോ ഒരു കവിള്‍ വെള്ളമോ കൊണ്ട് നോമ്പ് തുറക്കും. പിന്നീട് ഡ്യൂട്ടി കഴിഞ്ഞ് പി.പി.ഇ കിറ്റ് അഴിച്ച് കുളിച്ചതിന് ശേഷം മാത്രമാണ് ഭക്ഷണം കഴിക്കുക.


കൊവിഡ് പ്രതിസന്ധിയായതിനാല്‍ ഡ്യൂട്ടി അഡ്ജസ്റ്റ്‌മെന്റ് പോലും നടക്കാത്ത അവസ്ഥയാണ്. ഡ്യൂട്ടിക്കിടെ പലര്‍ക്കും കൊവിഡ് ബാധിക്കുന്നതിനാല്‍ സ്റ്റാഫുകളുടെഎണ്ണം കുറവാണ്. സാധാരണ ഡ്യൂട്ടിയില്‍ ആണെങ്കിലും സ്ഥിതി ഏറെക്കുറേ സമാനമായിരിക്കും. നഴ്‌സുമാര്‍ക്ക് ഒരിറക്ക് വെള്ളമോ ഒരു കാരയ്ക്കയോ കൊണ്ടുള്ള ശുഷ്‌കമായ നോമ്പുതുറ മാത്രമാണ് പല ദിവസങ്ങളിലും ഉണ്ടാവുക. കരുതി വയ്ക്കുന്ന ഭക്ഷണപ്പൊതി എടുത്തു കഴിക്കാനായി മുന്നില്‍ വയ്ക്കുമ്പോഴേക്കും പരിവേദനങ്ങളുമായി രോഗികളുടെ കൂട്ടിരിപ്പുകാര്‍ എത്തിയിട്ടുണ്ടാവും. പിന്നെ അവര്‍ക്കൊപ്പം രോഗികള്‍ക്കരികിലേക്കുള്ള ഓട്ടമാണ്. തിരികെ ഭക്ഷണത്തിനരികിലെത്തുമ്പോള്‍ ഡോക്ടറുടെ ഫോണ്‍ കോള്‍, അടിയന്തിര ഇന്‍ജക്ഷന്‍, അതിനിടയില്‍ ട്രിപ്പ് കൊടുക്കല്‍, മരുന്നു കൊടുക്കല്‍, ഓക്‌സിജന്‍ നല്‍കല്‍... അങ്ങിനെ നീളുന്ന സഹനസായന്തനങ്ങള്‍ക്കുശേഷം ഭക്ഷണപ്പൊതി യെടുക്കുമ്പോള്‍ അത് പഴകിയിട്ടുണ്ടാകും. അല്ലെങ്കിലും മരുന്നിന്റെ രൂക്ഷ ഗന്ധവും രോഗികളുടെ ആര്‍ത്തനാദങ്ങളും മനസ്സില്‍ നിശ്ശബ്ദ വേദനയായി മാറുമ്പോള്‍ എത്ര രുചികരമായ ഭക്ഷണത്തിനും അരുചിയാണ് അനുഭവപ്പെടുന്നത്.


സാധാരണക്കാര്‍ക്ക് നോമ്പ് തുറന്നതിന് ശേഷം അനുഭവപ്പെടാറുള്ള ക്ഷീണമെന്നും ഞങ്ങള്‍ അറിയുകയേ ഇല്ല. അതിന് സമയം കിട്ടില്ല എന്നു വേണം പറയാന്‍. നോമ്പുകാലത്തെ ഇടയത്താഴമെന്നത് രാത്രി കാലങ്ങളില്‍ സേവനമനുഷ്ടിക്കുന്ന നഴ്‌സിങ് സമൂഹത്തിന് അന്യമാണ്. അത്താഴത്തിനുള്ള ഭക്ഷണം വൈകീട്ട് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ തന്നെ കരുതിയിട്ടുണ്ടാവും. പലരും എന്തെങ്കിലും ലഘുവായിട്ടുള്ള ഭക്ഷണമാണ് കരുതുക. അതു തന്നെ കഴിക്കാന്‍ കഴിയുന്നത് ഓരോ ദിവസത്തെയും സാഹചര്യത്തിന് അനുസരിച്ചായിരിക്കും.


തിരക്കു കാരണം പലപ്പോഴും കഴിക്കാന്‍ സമയം കിട്ടാറില്ല. അതിനിടെ ഒരു മരണം കൂടി സംഭവിച്ചാല്‍ അന്ന് ഭക്ഷണം തന്നെ ഉണ്ടാവില്ല. പലരും ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ തളര്‍ന്ന് അവശരായിട്ടുണ്ടാകും. ഹോസ്റ്റലില്‍ താമസിച്ച് ജോലിചെയ്യുന്ന നഴ്‌സുമാരുടെ കാര്യം ഇതിലും പ്രയാസമാണ്. രാവിലെത്തെ ഭക്ഷണം എടുത്ത് വച്ച് നോമ്പ് തുറക്കാനും ഉച്ചഭക്ഷണമോ രാത്രി ഭക്ഷണമോ എടുത്ത് വച്ച് അത്താഴവും അഡ്ജസ്റ്റ് ചെയ്യാറാണ് പതിവ്. ഇപ്പോ കൊവിഡ് കാലമായതിനാല്‍ രാത്രി കാലങ്ങളില്‍ ഭക്ഷണം പുറത്തു നിന്നു വാങ്ങിക്കഴിക്കാനും കഴിയില്ല.എങ്കിലും പരാതിയും പരിഭവവും പറയാതെ നോമ്പ് പിടിച്ച് സേവന നിരതാരാവുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago