കേശവേട്ടന്‍ ഇനി ഓര്‍മ്മകളില്‍
ഷൊര്‍ണൂര്‍: പ്രമുഖ സ്വാതന്ത്രസമരസേനാനിയായ കേശവന്‍ എന്ന കേശവേട്ടന്‍ ഇനി ഓര്‍മകളില്‍. ഇന്നലെ അതിരാവിലെ തന്നെ ശ്വാസതടസത്തെത്തുടര്‍ന്ന് വാണിയംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഷൊര്‍ണൂര്‍ പൊതുവാള്‍ ജങ്ഷനടുത്താണ് കേശവേട്ടന്‍ താമസിക്കുന്നത്. കേശവേട്ടന്റെ മരണം അറിഞ്ഞതോടെ രാവിലെ തന്നെ ജനങ്ങളുടെ ഒഴുക്കുതന്നെയായിരുന്നു. മരണാനന്തര ചടങ്ങുകള്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് കഴിഞ്ഞതോടെ സംസ്‌കാരത്തിനായി ഷൊര്‍ണൂര്‍ ശാന്തി തീരത്തേക്ക് കൊണ്ടുപോയി.
സംസ്ഥാന സര്‍ക്കാരിനുവേണ്ടി ജില്ലാകലക്ടര്‍ മേരിക്കുട്ടി റീത്ത് സമര്‍പ്പിച്ചു. ശാന്തി തീരത്ത് ഔദ്യോദിക ബഹുമതികളോടെ ശവസംസ്‌കാരവും നടന്നു. മുന്‍ മന്തിമാരായ കെ.ഇ. ഇസ്മയില്‍, കെ.രാധാകൃഷ്ണന്‍, എം.രാജേഷ്, എം.പി, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, മുഹമ്മദ് മുഹ്‌സിന്‍, നഗരസഭ ചെയര്‍പേഴ്‌സന്‍ വി. വിമല, ഒറ്റപ്പാലം നഗരസഭ ചെയര്‍മാന്‍ നാരായണന്‍ നമ്പൂതിരി, മുന്‍ ചെയര്‍മാന്‍ എം.ആര്‍. മുരളി, നഗരസഭാ അംഗങ്ങള്‍, വാര്‍ഡ് കൗന്‍സിലര്‍ മുസ്തഫ അന്ത്യോപചാരമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."