മുന്‍ അറ്റോര്‍ണി ജനറല്‍ സോളി ജഹാംഗീര്‍ സൊറാബ്ജി കൊവിഡ് ബാധിച്ച് മരിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലും പദ്മ വിഭൂഷണ്‍ ജേതാവുമായ സോളി ജഹാംഗീര്‍ സൊറാബ്ജി കൊവിഡ് ബാധിച്ച് മരിച്ചു. 91 വയസ്സായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം.
1930ല്‍ മുംബൈയില്‍ ജനിച്ച് 1953ല്‍ ബോംബൈ ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയ അദ്ദേഹം 1971ല്‍ സുപ്രീം കോടതി സീനിയര്‍ കൗണ്‍സലായി. 1989- 90 വര്‍ഷങ്ങളിലും പിന്നീട് എന്‍.ഡി.എ ഭരണത്തില്‍ 1998-2004 ലും അറ്റോണി ജനറലായി. 1997ല്‍ യു.എന്‍ പ്രതിനിധിയായി നൈജീരിയയിലും സേവനം അനുഷ്ഠിച്ചു. യു.എന്‍ മനുഷ്യാവകാശ സബ് കമീഷനിലും ന്യൂനപക്ഷ സംരക്ഷണ സബ് കമീഷനിലും ഹേഗ് ആസ്ഥാനമായുള്ള യു.എന്‍ ലോക കോടതിയിലും സേവനം അനുഷ്ഠിച്ചു. ഏഴു പതിറ്റാണ്ട് രാജ്യത്ത് നിയമ വൃത്തങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു. 2002ല്‍ ഇന്ത്യന്‍ ഭരണഘടന പുനര്‍രചന കമീഷനിലും അംഗമായി.
പത്ര സ്വാതന്ത്ര്യം, പ്രധാനമന്ത്രിമാരുടെയും ഗവര്‍ണര്‍മാരുടെയും അമിതാധികാരം, സംസ്ഥാനങ്ങളിലെ പൊലീസ് സേനയുടെ സര്‍വാധിപത്യം തുടങ്ങിയ വിഷയങ്ങളില്‍ നിര്‍ണായക വിധികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമവും പൊതുരംഗവുമായി ബന്ധപ്പെട്ട നിരവധി മാസ്റ്റര്‍ പീസുകളുടെ കര്‍ത്താവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."