HOME
DETAILS
MAL
സ്വകാര്യ ലാബുകളുടെ പകല്‍ക്കൊള്ള തുടരുന്നു; ടെസ്റ്റ് നിരക്ക് കുറച്ചില്ല, ഉത്തരവ് കിട്ടിയില്ലെന്ന് വിശദീകരണം
backup
April 30 2021 | 05:04 AM
തിരുവനന്തപുരം: കൊവിഡ്-19 ആര് ടി പി സി ആര് പരിശോധനാ നിരക്ക് കുറക്കാതെ പകല്‍ക്കൊള്ള തുടര്‍ന്ന് സംസ്ഥാനത്തെ സ്വകാര്യ ലാബുകള്‍. ടെസ്റ്റ് നിരക്ക് കുറച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് നല്കുന്ന വിശദീകരണം. ഉത്തരവ് കിട്ടിയ ശേഷം കുറഞ്ഞ നിരക്ക് പ്രാബല്യത്തിലാക്കുമെന്നും സ്വകാര്യ ലാബുകള്‍ വ്യക്തമാക്കുന്നു.
ഉത്തരവ് വൈകുന്നതിനെതിരെ രൂക്ഷ വിമര്‍ശനമാണുയരുന്നത്. സ്വകാര്യ ലാബുകളിലെ കൊവിഡ്-19 ആര് ടി പി സി ആര് പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ. ശൈലജ ഇന്നലെ വൈകിട്ടാണ് അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."