ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കും പണമില്ലെന്ന് യുവജനകമ്മിഷന്‍; സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് 26 ലക്ഷം രൂപ
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സര്‍ക്കാരിനോട് കൂടുതല്‍ തുക ആവശ്യപ്പെട്ട് യുവജനകമ്മിഷന്‍. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ 26 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ 18 ലക്ഷം രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച 76 ലക്ഷം രൂപയ്ക്ക് പുറമെയാണ് കൂടുതല്‍ തുക യുവജനകമ്മിഷന്‍ ആവശ്യപ്പെട്ടത്. കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ശമ്പള കുടിശികയായ 8.50 ലക്ഷവും അനുവദിച്ചില്ല.
യുവജന കമ്മിഷന് 2022- 23 സാമ്പത്തിക വര്‍ഷത്തില്‍ ശമ്പള വിഹിതമായി വിലയിരുത്തിയ 76.06 ലക്ഷം പൂര്‍ണമായി ചെലവഴിച്ചതായി കമ്മിഷന്‍ സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചു. തുടര്‍ന്നു ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കാന്‍ 9 ലക്ഷം കൂടി അനുവദിച്ചു.
അനുവദിച്ച തുകയില്‍ 8,45,000 രൂപ ഡിസംബര്‍ മാസത്തിലെ ജീവനക്കാരുടെ ശമ്പളത്തിനും ഓണറേറിയത്തിനും ചെലവായി. ശേഷിക്കുന്ന 55,000 രൂപ ചെലവുകള്‍ക്കു തികയില്ലെന്നും ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ 26 ലക്ഷം അനുവദിക്കണമെന്നും കമ്മിഷന്‍ സെക്രട്ടറി ആവശ്യപ്പെട്ടു. എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ 18 ലക്ഷമേ അനുവദിച്ചുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."