മരിയുപോളിനെ പുനര്‍നിര്‍മ്മിക്കുമെന്ന് ഉക്രൈനിലെ ധനികന്‍
റഷ്യ ഉക്രൈന്‍ യുദ്ധത്തില്‍ തകര്‍ന്ന മരിയുപോളിനെ പുനരധിവസിപ്പിക്കാന്‍ തയാറായി ഉക്രൈനിലെ ഏറ്റവും വലിയ ധനികനെന്ന് വിശേഷിപ്പിക്കുന്ന റിനാറ്റ് അഖ്‌മെറ്റോവ്. മരിയുപോളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്.
തുടര്‍ച്ചയായ ആക്രമണത്തില്‍ നഗരത്തിലെ മിക്ക കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മരിയുപോളിനെ പുനര്‍ജീവിപ്പിക്കാന്‍ സഹായിക്കുമെന്ന് റിനാറ്റ് അഖ്‌മെറ്റോവ് ഉറപ്പ് നല്‍കുന്നു. മാത്രമല്ല, രാജ്യത്തിന്റെ മൊത്തത്തിലുള്ള പുനര്‍നിര്‍മ്മാണത്തിന് തന്നെക്കൊണ്ട് കഴിയുന്ന വിധത്തില്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉക്രൈനിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മ്മാണ കമ്പനിയായ മെറ്റിന്‍വെസ്റ്റിന്റെ ഉടമയാണ് റിനാറ്റ് അഖ്‌മെറ്റോവ്. മരിയുപോള്‍ അദ്ദേഹത്തിന്റെ ഹൃദയത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന നഗരമാണ്. ഷാക്തര്‍ ഡൊനെറ്റ്‌സ്‌ക് എന്ന ഫുട്‌ബോള്‍ ടീമിന്റെ ഉടമ കൂടിയാണ് അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."