വിലക്ക് ലംഘിച്ച് പാര്‍ട്ടി കോണ്‍ഗ്രസില്‍: കാരണം കാണിക്കല്‍ നോട്ടിസിന് കെ.വി തോമസ് വിശദീകരണം നല്‍കി
തിരുവനന്തപുരം: പാര്‍ട്ടിവിലക്ക് ലംഘിച്ച് സി.പി.എം പാര്‍ട്ടികോണ്‍ഗ്രസില്‍ പങ്കെടുത്തതിന് എഐസിസി നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിന് കെ.വി.തോമസ് വിശദീകരണം നല്‍കി.
കാരണം കാണിക്കല്‍ നോട്ടിസുമായി ബന്ധപ്പെട്ട് അച്ചടക്ക സമിതിക്ക് മറുപടി നല്‍കിയെന്ന് കെ.വി തോമസ് തന്നെ വ്യക്തമാക്കി. ഇ മെയില്‍ വഴി കൃത്യമായിട്ടുള്ള അറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ അച്ചടക്ക സമിതി നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസ് ഇ മെയില്‍ മുഖാന്തരവും സ്പീഡ് പോസ്റ്റായും മറുപടി നല്‍കിയിട്ടുണ്ടെന്നും കെ.വി തോമസ് പറഞ്ഞു.
തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ട്. നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ക്രോഡീകരിച്ചാണ് മറുപടി നല്‍കിയത്. വിശദീകരണം എ.ഐ.സി.സി അച്ചടക്ക സമിതി പരിശോധിക്കും. അച്ചടക്ക സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷയാണ് തീരുമാനം പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."