റേഷന്‍കടക്കാരുടെ കള്ളകളി; ആദിവാസികള്‍ക്ക് ഒരു മാസം നഷ്ട്ടമാകുന്നത് 41 ടണ്‍ അരി
പാലക്കാട്: പറമ്പിക്കുളം, നെല്ലിയാമ്പതി തുടങ്ങിയ പ്രദേശങ്ങളില്‍ അധിവസിക്കുന്ന ആദിവാസികള്‍ക്ക് അനുവദിച്ച മുഴുവന്‍ അരിയുംറേഷന്‍ കടകളില്‍ നിന്നും നല്‍കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നു. ഒരു കാര്‍ഡിന് മാസം 35 കിലോ അരിയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത് എന്നാല്‍ ചിറ്റൂര്‍ താലൂക്കിലെ മിക്കറേഷന്‍ കടക്കാരും 30 കിലോ മാത്രമാണ് നല്‍കുന്നതെന്ന് ആദിവാസികള്‍ പറഞ്ഞു.
റേഷന്‍ ഷോപ്പ് ഉടമകളോട് പരാതിപ്പെട്ടാല്‍ വന മേഖലയായതിനാല്‍ കയറ്റിറക്ക് കൂലി കൂടുതല്‍ നല്‍കേണ്ടി വരുന്നതിനാല്‍ അതിനുള്ള അധിക ചെലവ് കണ്ടെത്തണമെന്ന കാരണം പറഞ്ഞു ഒഴിഞ്ഞു മാറുകകയാണത്രെ പതിവ് എ.എ.വൈയില്‍ ഉള്‍പ്പെട്ട 8232 കാര്‍ഡുടമകളാണ്ചിറ്റൂര്‍ സപ്പ്‌ളെ ഓഫിസിനു കീഴിലുള്ളത്. താരതമ്യേന വിദ്യാഭ്യാസം ഇല്ലാത്ത ആദിവാസികളും ദലിതരും ഉള്‍പ്പെടുന്ന എ.എ.വൈ കാര്‍ഡുടമകളെ സര്‍ക്കാര്‍ അനുവദിച്ച 35 കിലോ അരിക്കുപകരം 30 കിലോ നല്‍കിയാണ് റേഷന്‍ കടക്കാര്‍ പറ്റിക്കുന്നത്. എ.എ.വൈയില്‍ ഉള്‍പ്പെട്ട 8232 കാര്‍ഡുടമകളുടെ 5 കിലോ വെച്ച് 41160 കിലോ അരി മറിച്ച് വിറ്റാണ് റേഷന്‍ കടക്കാരുടെ കള്ളകളി. ചിറ്റൂര്‍ താലൂക്കിലെ 164 റേഷന്‍ കടകളിലെ അരി വിതരണത്തിലെ മാത്രം അഴിമതിയുടെ കണക്കാണ്.
ഓരോ മാസവും ഓരോ വിഭാഗത്തിലുമുള്ള കാര്‍ഡുകള്‍ക്കും സര്‍ക്കാര്‍ അനുവദിച്ച റേഷന്‍ വസ്തുക്കളുടെ വിവരം റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കണം എന്നാണ് നിയമമെങ്കിലും അതു പാലിക്കപ്പെടാറില്ല. അങ്ങിനെ പ്രദര്‍ശിപ്പിക്കാതിരുന്നാല്‍ നിയമപരമായി ഉപദേശിക്കാനല്ലാതെ ഒരുനടപടിക്കും ഉദ്യോഗസ്ഥര്‍ക്കും വകുപ്പുമില്ല. മണ്ണെണ്ണ, ഗോതമ്പ്, പഞ്ചസാര എന്നിവയുടെ വിതരണത്തിലും കൃത്യതയില്ല.
ഗോതമ്പും, ഗോതമ്പ് പൊടിയും ചായക്കടകള്‍ക്കും ഹോട്ടലുകള്‍ക്കും കുറഞ്ഞവിലയില്‍ മറിച്ചുവില്‍ക്കുന്നത് പരസ്യമായ രഹസ്യമാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ പഞ്ചായത്തുകളില്‍ ഒന്നായ മുതലമട യില്‍ ആണ് ഏറ്റവും വലിയ റേഷന്‍ തട്ടിപ്പ് നടക്കുന്നത്. ഇതൊന്നും പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയാറുമില്ല. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതാണ് ഒരു പ്രശനം. യാത്രാസൗകര്യം കുറവായ പറമ്പിക്കുളം, നെല്ലിയാമ്പതി മേഖലകളില്‍ എത്തിപ്പെടാനും പറ്റാത്തതിനാല്‍ കടകളില്‍ നേരിട്ട് ചെന്ന് പരിശോധന നടത്താനും കഴിയാറില്ല. സര്‍ക്കാര്‍ സംവിധാനത്തിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനായി കൊണ്ടുവന്ന റേഷന്‍ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ റേഷന്‍ സംവിധാനത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."