HOME
DETAILS

അനുസരണയാണ് ബദ്ർ

  
backup
April 17 2022 | 23:04 PM

745124562-0-2022-18-04

സുലൈമാൻ ദാരിമി ഏലംകുളം

ബദ്ർ അചഞ്ചല വിശ്വാസത്തിന്റെ ഉത്തമപ്രതീകമാണ്. പിറന്നുവീണ സ്വന്തം നാട്ടിൽ സ്വസ്ഥജീവിതം അസഹനീയമായപ്പോഴാണ് മുസ്‌ലിംകൾ മദീനയിലേക്ക് പോയത്. അവിടെയും ശത്രുക്കൾ സ്വാസ്ഥ്യം തകർക്കുന്ന കുതന്ത്രങ്ങൾ മെനയുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബദ്ർ നടക്കുന്നത്. 'നിശ്ചയം, സത്യവിശ്വാസികൾക്കുവേണ്ടി അല്ലാഹു പ്രതിരോധിക്കുന്നതാകുന്നു. തീർച്ചയായും നന്ദികെട്ട വഞ്ചകരായ ആരെയും അല്ലാഹു സ്‌നേഹിക്കുന്നില്ല തന്നെ. ആർക്കെതിരിൽ യുദ്ധം നടത്തപ്പെടുന്നുവോ അവർക്ക് അനുമതി നൽകപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടെന്നാൽ അവർ മർദിതരാകുന്നു. അല്ലാഹു അവരെ സഹായിക്കാൻ തികച്ചും കഴിവുറ്റവൻ തന്നെ. സ്വന്തം വീടുകളിൽനിന്ന് അന്യായമായി ആട്ടിപ്പുറത്താക്കപ്പെട്ടവരാണവർ. യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിൻ്റെ പേരിൽ മാത്രം തങ്ങളുടെ ഭവനങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവർ. മനുഷ്യരിൽ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കിൽ സന്യാസിമഠങ്ങളും ക്രിസ്തീയദേവാലയങ്ങളും യഹൂദദേവാലയങ്ങളും അല്ലാഹുവിൻ്റെ നാമം ധാരാളമായി പ്രകീർത്തിക്കപ്പെടുന്ന മസ്ജിദുകളും തകർക്കപ്പെടുമായിരുന്നു.തന്നെ സഹായിക്കുന്നതാരോ അവനെ തീർച്ചയായും അല്ലാഹു സഹായിക്കും. തീർച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു'(അൽഹജ്ജ്: 38-40).


സ്രഷ്ടാവിന് വേണ്ടി സമ്പൂർണമായി കീഴപെടാനും അനുസരണയുള്ള വിശ്വാസിയായി ജീവിക്കാൻ താൻ സന്നദ്ധനാണെന്ന പ്രഖ്യാപനം കൂടിയാണത്. നേതൃത്വത്തെ പൂർണമായി അംഗീകരിക്കാനുള്ള സന്നദ്ധതയാണ് ബദ്ർ സംഭവ ബഹുലമാക്കിയത്. ബദ്ർ പോരാളികൾ തിരുനബി(സ)യെ പരിപൂർണമായി അനുസരിക്കാനും അംഗീകരിക്കാനും തയാറായി. അവിടെ ഐക്യത്തോടെ സ്വഹാബത്ത് നിലകൊണ്ടു. ബദ്‌റിനെ വിശദീകരിക്കുന്നതിനിടയിൽ വിശുദ്ധ ഖുർആൻ തന്നെ പറയുന്നു: 'സത്യവിശ്വാസികളേ, അല്ലാഹുവിനും അവന്റെ റസൂലിനും നിങ്ങളെ ജീവിപ്പിക്കുന്ന വിഷയത്തിലേക്ക് അദ്ദേഹം വിളിക്കുമ്പോൾ ഉത്തരം ചെയ്യുക. നിശ്ചയം അല്ലാഹു, മനുഷ്യനും അവന്റെ ഹൃദയത്തിനും ഇടക്ക് തടസ്സമുണ്ടാക്കുമെന്നും അവങ്കലേക്ക് നിങ്ങൾ ഒരുമിച്ചു കൂട്ടപ്പെടുമെന്നും അറിയുക. വമ്പിച്ച ശിക്ഷയെ നിങ്ങൾ സൂക്ഷിക്കുക. നിങ്ങളിൽനിന്ന് അക്രമം പ്രവർത്തിച്ചവരെ മാത്രമല്ല അത് ബാധിക്കുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവൻ തന്നെയാണെന്ന് നിങ്ങൾ അറിയുക (അൻഫാൽ: 24,25).


ഉത്തരം ചെയ്യാനുള്ള ആഹ്വാനം അവരപ്പടി ഏറ്റെടുത്തു. അവിടെ തർക്കങ്ങളില്ല. ചോദ്യശരങ്ങളില്ല, ആശങ്കകളില്ല... എല്ലാം സ്രഷ്ടാവിന്റെ താൽപര്യത്തിനനുസരിച്ച് മാത്രമായിരുന്നു. ആഹ്വാനം വന്നപ്പോൾ ശങ്കയേതുമില്ലാതെ സ്വഹാബികൾ ഒറ്റക്കെട്ടായി നിന്നു. യുദ്ധമുഖത്ത് മുഹാജിറുകളും അൻസ്വാറുകളും ഐക്യത്തോടെയാണ് രംഗത്തിറങ്ങിയത്. മുഹാജിറുകളിൽനിന്ന് മിഖ്ദാദുബ്‌നു അംറ്(റ) പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, എങ്ങോട്ട് പോകാൻ അല്ലാഹു ആജ്ഞാപിച്ചിരിക്കുന്നുവോ അങ്ങോട്ട് പോവുക.അങ്ങക്കിഷ്ടപ്പെട്ട ഭാഗത്തേക്ക് അങ്ങയോടൊപ്പം ഞങ്ങളുമുണ്ട്. 'നീയും നിന്റെ ദൈവവും പോയി യുദ്ധം നടത്തുക. ഞങ്ങളിവിടെ ഇരുന്നുകൊള്ളാം' എന്ന് ഇസ്റാഈല്യർ മൂസ(അ)യോട് പറഞ്ഞത് പോലെ അങ്ങയോട് ഞങ്ങളൊരിക്കലും പറയുകയില്ല. മറിച്ച്, അങ്ങും അങ്ങയുടെ ദൈവവും പോയി യുദ്ധംചെയ്യുക; അങ്ങയോടൊപ്പം ഞങ്ങളും ജീവൻകൊണ്ട് പൊരുതും. ഞങ്ങളിൽ ഒരു കണ്ണെങ്കിലും ഇമവെട്ടുന്ന കാലത്തോളം'.


അൻസ്വാറുകളുടെ അഭിപ്രായമറിയാൻ അവരുടെ മുഖത്ത് നോക്കിയപ്പോഴേക്കും അൻസ്വാറുകളുടെ നേതാവ് കൂടിയായ സഅ്ദ് ബ്‌നു മുആദ്(റ) എഴുന്നേറ്റ് നിന്ന് പറഞ്ഞു: 'ഞങ്ങൾ അങ്ങയിൽ വിശ്വസിക്കുകയും അങ്ങ് സത്യവാദി തന്നെയെന്ന് സമ്മതിക്കുകയും ചെയ്തിരിക്കുന്നു. എന്തുമായി വന്നിരിക്കുന്നുവോ അതു മാത്രമാണ് സത്യമെന്ന് ഞങ്ങൾ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അനുസരിച്ചുകൊള്ളാമെന്ന് ഞങ്ങൾ ഉറച്ച കരാർ നൽകിയിരിക്കുന്നു. അതുകൊണ്ട്, അല്ലാഹുവിന്റെ റസൂലേ! ഉദ്ദേശിച്ച കാര്യത്തിലേക്ക് പോവുക. അങ്ങയെ നിയോഗിച്ച അല്ലാഹുവാണ് സത്യം, ഞങ്ങളെയും കൂട്ടി സമുദ്രത്തിൽ ഇറങ്ങുകയാണെങ്കിൽ അങ്ങയോടൊപ്പം ഞങ്ങളും ഇറങ്ങും. ഞങ്ങളിലൊരാളും പിൻവാങ്ങുകയില്ല. നാളെ, ഞങ്ങളുമായി ശത്രുവിനെ എതിരിടുന്നതിൽ ഞങ്ങൾക്ക് യാതൊരു വൈമനസ്യവുമില്ല. യുദ്ധത്തിൽ ഞങ്ങൾ ഉറച്ചുനിൽക്കും. ശത്രുവെ നേരിടുമ്പോൾ ഞങ്ങളുടെ ധൈര്യവും അർപ്പണബോധവും തെളിയുന്നതാണ്. അങ്ങയുടെ കണ്ണ് കുളിർക്കുന്ന കാര്യങ്ങൾ ഞങ്ങളിലൂടെ അല്ലാഹു കാണിച്ചെന്നുവരാം. ആകയാൽ, അല്ലാഹുവിന്റെ അനുഗ്രഹത്തോടെ, ഞങ്ങളെയും കൂട്ടി പുറപ്പെട്ടാലും'.


ഇസ്‌ലാമിക ചരിത്രങ്ങളിൽ നിന്ന് യുദ്ധങ്ങളെ അടർത്തിയെടുത്ത് ഇസ്‌ലാമോഫോബിയ വളർത്താനുള്ള നീക്കം നടക്കുന്നുണ്ട്. സത്യത്തിൽ യുദ്ധമില്ലാത്ത കാലഘട്ടം ലോക ചരിത്രത്തിൽ കഴിഞ്ഞുപോയിട്ടില്ല. ഏത് നാഗരികസമൂഹങ്ങളുടെ ചരിത്രങ്ങളും യുദ്ധ ചരിത്രങ്ങളോടൊപ്പം നമുക്ക് വായിക്കേണ്ടി വരുന്നു. യുദ്ധത്തിന്റെ ധാർമികതയും അധാർമികതയും നിശ്ചയിക്കുന്നത് അതിന്റെ ലക്ഷ്യത്തെ വിലയിരുത്തിക്കൊണ്ടാണ്. അല്ലാഹു യുദ്ധം അനുവദിക്കുന്നത് ജീവിക്കാനുള്ള മനുഷ്യന്റെ ന്യായമായ അവകാശത്തിനാണ് എന്നത് വിസ്മരിക്കപ്പെടരുത്. കേവലം കാഥാകഥനങ്ങളും വൈകാരിക പോരാട്ട ചരിത്രങ്ങളും അവതരിപ്പിക്കുമ്പോൾ തെറ്റിദ്ധാരണ പരക്കാതെ ഇസ്‌ലാമിക ചരിത്രത്തിലെ യുദ്ധസാഹചര്യങ്ങളും സമൂഹത്തിന് വ്യക്തമാക്കിക്കൊടുക്കാൻ പ്രബോധകർ ശ്രമിക്കേണ്ടതുണ്ട്. ഇസ്‌ലാമോഫോബിയ വളർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വൈകാരിക പ്രകടനങ്ങൾ നാം ശ്രദ്ധിച്ചേ പറ്റൂ.


കാലിക സാഹചര്യത്തിൽ ബഹുസ്വര സമൂഹത്തിൽ വളരെ ജാഗ്രതയോട് കൂടിയായിരിക്കണം നമ്മുടെ പ്രവർത്തനങ്ങൾ. ഇതരമതവിഭാഗക്കാരോടുള്ള സ്‌നേഹവും സൗഹാർദവും നിലനിർത്തിക്കൊണ്ട് ജീവിക്കാനാണ് പ്രവാചകാധ്യാപനം എന്നത് നാം വിസ്മരിക്കരുത്.
ഇസ്‌ലാമിക ചരിത്രത്തിൽ മുസ്‌ലിമേതര സമൂഹങ്ങൾക്ക് അവരുടെ മതനിയമങ്ങളും വ്യക്തിനിയമങ്ങളും അംഗീകരിച്ചുകൊടുത്തിരുന്നത് കാണാം. സമാന്തരമായി നീതിന്യായ സംവിധാനം വരെ അവർക്കായി രൂപീകരിക്കാൻ അനുമതി നൽകിയിരുന്നു. മതകാര്യങ്ങളിൽ സ്വയംഭരണാവകാശം തന്നെയായിരുന്നു മതന്യൂനപക്ഷങ്ങൾക്ക് ലഭിച്ചിരുന്നത്. ഈ ചരിത്രയാഥാർഥ്യങ്ങളെല്ലാം പൊതുസമൂഹത്തിന് മുന്നിലെത്തിക്കാനും ഇസ്‌ലാമിൻ്റെ സഹിഷ്ണുതയുടെ മുഖം പരിചയപ്പെടുത്താനും പ്രബോധകർക്ക് സാധിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈല്‍ - ഹിസ്ബുല്ല സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം; യുഎസ് - ഫ്രഞ്ച് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍

International
  •  17 days ago
No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  17 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  17 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  17 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  17 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  17 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  17 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  17 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  17 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  17 days ago