സപ്ലൈകോ മുഖേന നെല്ല് സംഭരിക്കുന്ന കര്‍ഷകരുടെ എണ്ണം കുറഞ്ഞു
കോട്ടായി: സപ്ലൈകോ മുഖേന നെല്ല് സംഭരിക്കുന്നതിനു രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. സപ്ലൈകോ വെബ് സൈറ്റ് മുഖേനയാണ് കര്‍ഷകര്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നത്. വെബ് സൈറ്റിലേക്ക് പ്രവേശിക്കണമെങ്കില്‍ കര്‍ഷകരുടെ ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കണം. എങ്കില്‍ മാത്രമെ രജിസ്‌ട്രേഷന്‍ പൂര്‍ണമാകൂ.
ഭൂരിഭാഗം കര്‍ഷകര്‍ക്കും ആധാര്‍ കാര്‍ഡ് ഇല്ല. ഇക്കാരണത്താല്‍ കര്‍ഷകര്‍ക്ക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനായില്ല. പലര്‍ക്കും സപ്ലൈകോക്ക് നെല്ല് നല്‍കാന്‍ കഴിയാതെവരും. ഇതോടെ ഒന്നാംവിള കൊയ്യുന്ന കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയ്ക്ക് സ്വകാര്യമില്ലുകാര്‍ക്ക് നെല്ല് നല്‍കേണ്ടിവരും. നെല്ല് സംഭരണ രജിസ്‌ട്രേഷന്‍ തുടങ്ങി രണ്ടാഴ്ചയാകുമ്പോള്‍ സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 15000 ത്തോളം കര്‍ഷകര്‍ മാത്രം.
ആകെ രജിസ്റ്റര്‍ ചെയ്തതില്‍ 90 ശതമാനംപേരും പാലക്കാട് ജില്ലയിലാണ്. ആലപ്പുഴ ജില്ലയാണ് തൊട്ടുപിറകില്‍. ഇന്നലെയാണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന ദിവസം. കഴിഞ്ഞ ഒന്നാം വിളയ്ക്ക് സംസ്ഥാനത്ത് 60,111 പേരും രണ്ടാംവിളയ്ക്ക് 1,16,323 പേരും രജിസ്റ്റര്‍ ചെയ്തിരുന്നു. കര്‍ഷകര്‍ക്ക് ഒരു കിലോ നെല്ലിന് ലഭിക്കുന്ന വില 21.50 രൂപയാണ്. ഇതില്‍ 14.70 രൂപ കേന്ദ്ര വിഹിതമാണ്. ഇത് ലഭിക്കണമെങ്കില്‍ ആധാര്‍ നമ്പര്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. 6.80 രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ വിഹിതം.
രജിസ്‌ട്രേഷന് ആധാര്‍ നമ്പര്‍ ഒഴിവാക്കണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആധാര്‍ കാര്‍ഡില്ലാത്ത കര്‍ഷകര്‍ക്ക് കാര്‍ഡ് എടുക്കാന്‍ ഒരു അവസരം കൂടി നല്‍കണമെന്ന ആവശ്യമുയര്‍ന്നു. നിലവില്‍ സബ്‌സിഡി ലഭിക്കുന്നത് ബാങ്ക് അക്കൗണ്ട് വഴിയാണ്. സംസ്ഥാനത്ത് ഏറ്റവുമധികം നെല്‍ക്കൃഷി ചെയ്യുന്നത് പാലക്കാട് ജില്ലയിലാണ്. രണ്ടാമത് ആലപ്പുഴയിലും.
കഴിഞ്ഞ ഒന്നാംവിളയ്ക്ക് രജിസ്‌ട്രേഷനും സംഭരണവും തുടങ്ങാന്‍ വൈകിയത് കര്‍ഷകരെ ബുദ്ധിമുട്ടിച്ചിരുന്നു. സപ്ലൈകോ വൈകിച്ചതിനാല്‍ സ്വകാര്യ മില്ലുടമകള്‍ കര്‍ഷകരില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് നെല്ല് സംഭരിക്കുകയായിരുന്നു. 15 രൂപയ്ക്കാണ് ഒരു കിലോ നെല്ല് സ്വകാര്യമില്ലുകള്‍ സംഭരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."