കുപ്പിവെള്ളത്തിന് 15 രൂപ വാങ്ങിയ ചപ്പാത്തി കമ്പനിക്കെതിരെ 5000 രൂപ പിഴ
മലപ്പുറം: ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് രണ്ടു രൂപ അധികം വാങ്ങിയ ചപ്പാത്തി കമ്പനിക്കെതിരെ 5000 രൂപ പിഴയിട്ടു. മലപ്പുറം കരുവാരകുണ്ട് കിഴക്കേത്തലയില്‍ ബസ് സ്റ്റാന്റിന് എതിര്‍വശം പ്രവര്‍ത്തിക്കുന്ന ചപ്പാത്തി കമ്പനിക്കെതിരെയാണ് ലീഗല്‍ മെട്രോളജി വകുപ്പ് നടപടി.
13 രൂപ വിലയുള്ള ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 15 രൂപ ഈടാക്കിയതായി എടപ്പറ്റ പുളിയക്കോട് സ്വദേശി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഏപ്രില്‍ 24ന് ചപ്പാത്തി കമ്പനിയില്‍ നിന്ന് പുളിയക്കോട് സ്വദേശിയായ യുവാവ് ഒരു ലിറ്റര്‍ മിനറല്‍ വാട്ടര്‍ വാങ്ങി. 13 രൂപയേ ഈടാക്കാന്‍ പാടുള്ളൂവെന്ന നിയമം നിലനില്‍ക്കെ 15 രൂപ ഈടാക്കിയെന്നാണ് പരാതി. അമിത വിലയാണന്ന് യുവാവ് കടക്കാരനോട് പരാതി പറഞ്ഞെങ്കിലും 15 രൂപയുടെ ബില്‍ നല്കി കടയുടമ പണം വാങ്ങുകയും ചെയ്തു.
തുടര്‍ന്ന് യുവാവ് ലീഗല്‍ മെട്രോളജി അധികൃതരെ വിവരം അറിയിക്കുകയും, വ്യാഴാഴ്ച ഡെപ്യൂട്ടി കണ്ട്രോളര് സുജ എസ്. മണി, ഇന്‍സ്പെക്ടിംഗ് അസി. കെ.എം മോഹനന് എന്നിവരടങ്ങുന്ന സംഘം കടയില്‍ പരിശോധന നടത്തി പിഴയിടുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."