കോഴിക്കോടാണ് ഒന്നാമത്, എറണാകുളം തൊട്ടു താഴെ, ആയിരം കടക്കാതെ രണ്ടു ജില്ലകള്‍ മാത്രം, മൂന്നു ജില്ലകളില്‍ നാലായിരത്തിനു മുകളില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുമ്പോള്‍ ഒന്നാമത് കോഴിക്കോടു തന്നെ. എറണാകുളവും തൃശൂരും മലപ്പുറവും തിരുവനന്തപുരവുമാണ് തൊട്ടുപിന്നിലുള്ളത്. ഇനിയും ആയിരം കടക്കാതെ രണ്ടു ജില്ലകള്‍ മാത്രമാണുള്ളത്. കാസര്‍കോടും വയനാടും. മൂന്നു ജില്ലകളില്‍ നാലായിരത്തിനു മുകളിലാണ് കേസുകള്‍. രണ്ടു ജില്ലകളില്‍ മൂവായിരത്തിനുമുകളിലാണ്.
നാലു ജില്ലകളില്‍ രണ്ടായിരത്തിനു മുകളിലും മൂന്നു ജില്ലകളില്‍ ആയിരത്തിനു മുകളിലുമാണ് കേസുകള്‍. അതുകൊണ്ടുതന്നെ സമ്പൂര്‍ണ ലോക് ഡൗണ്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഞ്ചു ജില്ലകളിലെങ്കിലും ലോക്ഡൗണ്‍ വേണ്ടി വന്നേക്കും. രോഗവ്യാപനം കൂടിയ ജില്ലകളിലാകും നടപ്പാക്കുക. ചൊവ്വാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കും. ലോക്ഡൗണിനു സമാനമായിരിക്കും നിയന്ത്രണങ്ങള്‍.
ഇന്നു മാത്രം 37,191 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 49 പേരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് ഒന്നര ലക്ഷത്തോളം പേരെയാണ് പരിശോധന നടത്തിയത്. രോഗബാധിതര്‍ മൂന്നു ലക്ഷത്തോളം കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24. 88 ശതമാനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."