ചൊവ്വാഴ്ച മുതല്‍ കൂടുതല്‍ കര്‍ക്കശം: ഹോട്ടലില്‍ നിന്ന് പാഴ്സല്‍ മാത്രം; സര്‍ക്കാര്‍ ഓഫിസുകളില്‍ അവശ്യസര്‍വിസ്: ഇരു ചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രം, ബാങ്കിടപാടുകള്‍ ഓണ്‍ലൈനിലേക്ക് മാറണം
തിരുവനന്തപുരം: ചൊവ്വാഴ്ച മുതല്‍ കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങളിലേക്കാണ് പോകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം അവശ്യസര്‍വീസിന് മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോചിച്ചിട്ടുണ്ട്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കും. ഹോട്ടല്‍, റെസ്റ്റോറന്റ് ഇവയില്‍ നിന്ന് പാഴ്സല്‍ മാത്രമെ നല്‍കാന്‍ പാടുള്ളു. ഹോം ഡെലിവറി മാത്രമെ അനുവദിക്കുകയുള്ളു. ഇവരുടെ പേര് വിവരങ്ങള്‍ ശേഖരിക്കുകയും നിശ്ചിത ഇടവേളകളില്‍ പരിശോധന നടത്തുന്നതും ആലോചിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ മാത്രം. കുടുംബാഗങ്ങളാണെങ്കില്‍ രണ്ടുപേരാകാം. രണ്ടു മാസ്‌കുകള്‍ നിര്‍ബന്ധം. തിരഞ്ഞെടുപ്പില്‍ വിജയാഹ്ലാദം വേണ്ട.
എയര്‍പോര്‍ട്ട്, റെയില്‍വെ യാത്രക്കാര്‍ക്ക് തടസമുണ്ടാകില്ല. ഓക്സിജന്‍, ആരോഗ്യമേഖലയ്ക്ക് വേണ്ട വസ്തുക്കള്‍ തടസമില്ലാതെ അനുവദിക്കും. ബാങ്കുകള്‍ കഴിയുന്നതും ഓണ്‍ലൈന്‍ ഇടപാട് നടത്തണം. ആള്‍ക്കൂട്ടം അനുവദിക്കില്ല. അതിഥി തൊഴിലാളികള്‍ക്ക് അതാതിടത്ത് ജോലി ചെയ്യുന്നതിന് തടസമില്ല. റേഷന്‍ സിവില്‍ സപ്ലൈസ് ഓഫീസുകള്‍ തുറക്കും. ഇതിന്റെ വിശദാംശങ്ങള്‍ ഉത്തരവ് ചീഫ് സെക്രട്ടറി ഇറക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."