ആള്‍ക്കൂട്ടം അനുവദിക്കില്ല; ആഹ്ലാദ പ്രകടനം വേണ്ട; സാംസ്‌കാരിക പ്രവര്‍ത്തകരും മത മേലധ്യക്ഷന്‍മാരും മാധ്യമങ്ങളും ബോധവല്‍ക്കരണം നടത്തണം
തിരുവനന്തപുരം: ആള്‍ക്കൂട്ടം ഒരു തരത്തിലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനുള്ള സമയമല്ല ഇതെന്ന് ഓര്‍ക്കണം. ആള്‍ക്കൂട്ടം രോഗ വ്യാപനത്തിന് ഇടയാക്കും. അതിന് ഇടവരുത്തരത്.മരണം വിവാഹം എന്നിവയ്ക്ക് നേരത്തെ അനുവദിച്ചതില്‍ കൂടുതല്‍ ആളുകള്‍ പാടില്ല. റേഷന്‍, സിവില്‍ സപ്ലൈസ് കടകള്‍ തുറക്കും. നിയന്ത്രണങ്ങള്‍ സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി ഇറക്കും. ആരാധനാലയങ്ങളില്‍ 50 പേര്‍ക്ക് പ്രാര്‍ത്ഥന നടത്താമെന്നത് എല്ലാ ആരാധനാലയങ്ങളിലും അങ്ങനെ ആവാമെന്ന് ആകരുത്. വലിയ സൗകര്യമുള്ളിടത്ത് മാത്രമാണ് അമ്പത്. സൗകര്യം കുറഞ്ഞിടത്ത് അതിനനസുരിച്ച് എണ്ണം കുറയ്ക്കണം.
കൊവിഡ് ബോധവല്‍ക്കരണത്തിന് വ്യക്തികളും സംഘടനകളും മുന്നോട്ടുവരണം. സിനിമാ, സാംസ്‌കാരിക പ്രവര്‍ത്തകരും, മത മേലധ്യക്ഷന്‍മാരും മാധ്യമങ്ങളും ബോധവല്‍ക്കരണം നടത്താന്‍ മുന്നോട്ടുവരണം. ഇത് ബംഗ്ലാദേശില്‍ ഫലപ്രദമാണെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മാസ്‌കുകള്‍ ധരിക്കുന്നതില്‍ അലംഭാവവും കാണിക്കരുത്. ഓഫീസുകളില്‍ കൂട്ടംകൂടിയിരുന്ന് ഭക്ഷണം കഴിക്കരുത്. ആശങ്ക പരത്തുന്ന ചില പ്രവൃത്തികള്‍ കണ്ടുവരുന്നുണ്ട്. വിമര്‍ശനം ആവശ്യമാണെങ്കിലും തെറ്റായ വ്യാജ പ്രചാരണങ്ങള്‍ ഈ സാഹചര്യത്തില്‍ ഭൂഷണമല്ല. മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."