നാളെ അറിയാം
രാവിലെ 6 മണി
വോട്ടെണ്ണലിനു നിയോഗിച്ചിട്ടുള്ള നിരീക്ഷകരുടെയും കൗണ്ടിങ് ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ സ്‌ട്രോങ് റൂമുകള്‍ തുറക്കും. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും തപാല്‍ വോട്ടുകളും എണ്ണാന്‍ സജ്ജീകരിച്ചിരിക്കുന്ന ഹാളിലേക്ക് കൊണ്ടുവരും.
കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന്റെ ഭാഗമായി മൂന്നു ഹാളുകളിലായാകും ഓരോ മണ്ഡലത്തിന്റെയും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണുക. ഓരോ ഹാളിലും സജ്ജീകരിക്കുന്ന ടേബിളുകളുടെ മധ്യഭാഗത്ത് ഇരിക്കുന്ന ഏജന്റുമാര്‍ക്കു പി.പി.ഇ കിറ്റുകള്‍ നല്‍കും.
രാവിലെ 8 മണി
തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങും. ഇത്തവണ തപാല്‍ വോട്ടുകള്‍ കൂടുതല്‍ ഉള്ളതിനാല്‍ പ്രത്യേക ടേബിളുകളിലായാണ് എണ്ണുക. ഇതിനൊപ്പം ഇ.ടി.പി.ബി.എസ്. വോട്ടുകള്‍ സ്‌കാന്‍ ചെയ്യുന്നതിനു പ്രത്യേക ടേബിളും ക്രമീകരിക്കും. തപാല്‍ വോട്ടുകള്‍ രണ്ടു റൗണ്ടില്‍ പൂര്‍ത്തിയാകത്തക്കവിധമാണു ക്രമീകരണം.
രാവിലെ 8.30
തപാല്‍ വോട്ടുകള്‍ക്കൊപ്പംതന്നെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. അഞ്ചു മിനിറ്റിനുള്ളില്‍ ലീഡ് നില അറിയാം. ഒരു റൗണ്ടില്‍ 21 ബൂത്തുകള്‍ എന്ന നിലയില്‍ 15-16 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. അഞ്ചു വി.വിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകള്‍ കൂടി എണ്ണി തിട്ടപ്പെടുത്തിയ ശേഷമാകും വിജയിയെ പ്രഖ്യാപിക്കുക.
നറുക്കിട്ട് തീരുമാനിക്കും
ഏതൊക്കെ വി.വിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകള്‍ എണ്ണണമെന്നത് റിട്ടേണിങ് ഓഫിസര്‍ നറുക്കിട്ടു തീരുമാനിക്കും.
633 കൗണ്ടിങ് ഹാളുകള്‍
ഇത്തവണ 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിങ് ഹാളുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ 527 ഹാളുകള്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളും 106 എണ്ണത്തില്‍ തപാല്‍ ബാലറ്റുകളും എണ്ണും.
ഫലമറിയാന്‍
ഫലമറിയാന്‍ കമ്മിഷന്റെ വെബ്‌സൈറ്റായ ൃലൗെഹെേ.ലരശ.ഴീ്.ശില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകും. കമ്മിഷന്റെ 'വോട്ടര്‍ ഹെല്‍പ്‌ലൈന്‍ ആപ്പി'ലൂടെയും ഫലം അറിയാം.
വിജയാഹ്ലാദ പ്രകടനം പാടില്ല
കൊവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കു പുറത്തും അതാതു ജില്ലയുടെ മറ്റു ഭാഗങ്ങളിലും യാതൊരു വിജയാഹ്ലാദ പ്രകടനങ്ങളോ ആള്‍ക്കൂട്ടമോ അനുവദിക്കില്ല. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്കു പ്രവേശിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ആര്‍.ടി-പി.സി.ആര്‍, ആന്റിജന്‍ തുടങ്ങിയ ഏതെങ്കിലും പരിശോധന നടത്തിയ കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ രണ്ടു ഡോസ് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."