HOME
DETAILS

അൽഅഖ്‌സ പള്ളിയിൽ ഇസ്‌റാഈൽ അതിക്രമം തുടരുന്നു നിരവധിപേർക്കു പരുക്ക് നൂറോളം പേർ അറസ്റ്റിൽ

  
backup
April 17 2022 | 23:04 PM

%e0%b4%85%e0%b5%bd%e0%b4%85%e0%b4%96%e0%b5%8d%e2%80%8c%e0%b4%b8-%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b4%be%e0%b4%88


ജറൂസലം
വിശുദ്ധ റമദാനിൽ ജറൂസലമിലെ അൽഅഖ്‌സ പള്ളിയിൽ അതിക്രമം തുടർന്ന് ഇസ്‌റാഈൽ. രാവിലെ പതിവ് പ്രാർഥനയ്‌ക്കെത്തിയവർക്കു നേരെ ഇരച്ചെത്തിയ അധിനിവേശ സൈന്യം വിശ്വാസികളെ അടിച്ചോടിച്ചു. 20ലേറെ പേരെ അറസ്റ്റ്‌ചെയ്തു കൊണ്ടുപോയി. കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള വിശ്വാസികളെ സൈന്യം മർദിക്കുന്നതിന്റെയും അറസ്റ്റ്‌ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ചെറുത്തുനിൽപ്പിന് ശ്രമിച്ചവരെയാണ് അറസ്റ്റ്‌ചെയ്തത്. രാവിലെ ഏഴുമണിയോടെ ഇസ്‌റാഈലിൽ നിന്നെത്തുന്ന യഹൂദർക്ക് സന്ദർശിക്കാനുള്ള സൗകര്യമൊരുക്കാനായായിരുന്നു സൈന്യത്തിന്റെ അതിക്രമം. ഈസമയം നൂറുകണക്കിനു യഹൂദർ വൻ പൊലിസ് സന്നാഹത്തിൽ പള്ളിയിൽ പ്രവേശിച്ച് ആരാധന നടത്തി. പള്ളിയുടെ ഉള്ളിലേക്ക് യഹൂദർ വരുന്ന വഴിയിൽനിന്നെല്ലാം മുസ്‌ലിംകളെ മാറ്റിനിർത്തിയ ശേഷമായിരുന്നു ഇവരെ അകത്തേക്ക് കടത്തിയത്.
സൈനികനടപടി മൂന്നു മണിക്കൂറിലേറെ സമയം നീണ്ടു. നിരവധി വിശ്വാസികൾക്ക് പരുക്കേറ്റു. ഇവരെ ചികിത്സയ്ക്കായി പുറത്തുപോവാൻ അനുവദിച്ചതുമില്ല. പരുക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകാനെത്തിയ ആരോഗ്യപ്രവർത്തകരെ അവിടേക്ക് പ്രവേശിപ്പിച്ചില്ലെന്ന് ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി (പി.ആർ.സി.എസ്) വക്താവ് കുറ്റപ്പെടുത്തി.
17 പേരാണ് ചികിത്സതേടിയതെന്ന് ഫലസ്തീൻ ആരോഗ്യവൃത്തങ്ങൾ അറിയിച്ചു. ഇതിൽ മൂന്നുപേർക്ക് റബർ ബുള്ളറ്റുകൾ മൂലമുണ്ടായ മുറിവാണ്. ഇസ്‌റാഈലിന്റെ അതിക്രമത്തിനെതിരേ ലോകം ശബ്ദമുയർത്തണമെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയ വക്താവ് നബീൽ അബൂ റുദിനീഹ് ആവശ്യപ്പെട്ടു.
വെള്ളിയാഴ്ചയും അൽഅഖ്‌സ പള്ളിയിൽ ഇസ്‌റാഈൽ അതിക്രമം നടത്തിയിരുന്നു. സുബ്ഹി നിസ്‌കാരത്തിനിടെ എത്തിയ അധിനിവേശസൈന്യം വിശ്വാസികളെ വളഞ്ഞിട്ട് മർദിക്കുകയും വലിച്ചിഴക്കുകയും ഒഴിഞ്ഞുപോകാത്തവർക്ക് നേരെ ഗ്രനേഡ് എറിയുകയും ചെയ്തു.
അഞ്ചുമണിക്കൂറോളമാണ് വെള്ളിയാഴ്ചത്തെ ആക്രമണം നീണ്ടുനിന്നത്. കൂടാതെ 80 പേരെ അറസ്റ്റ്‌ചെയ്യുകയുമുണ്ടായി. ഇതോടെ 48 മണിക്കൂറിനിടെ അറസ്റ്റിലായവരുടെ എണ്ണം 100 കവിഞ്ഞു.
പെസഹ ആഘോഷത്തിന്റെ ഭാഗമായി ഇന്നും നാളെയുമായി കൂടുതൽപേർ എത്തുമെന്ന് തീവ്ര വലതുപക്ഷ യഹൂദസംഘടനകൾ അറിയിച്ചതിനാൽ അൽഅഖ്‌സയും പരിസരപ്രദേശവും സംഘർഷഭരിതമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago