HOME
DETAILS

രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടരുത് കോൺഗ്രസിന് പ്രശാന്ത് കിഷോറിന്റെ നിർദേശം,

  
backup
April 17 2022 | 23:04 PM

%e0%b4%b0%e0%b4%be%e0%b4%b9%e0%b5%81%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-2


പഠിക്കാൻ സമിതി
ന്യൂഡൽഹി
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടരുതെന്ന് കോൺഗ്രസിനോട് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. തെരഞ്ഞെടുപ്പിനായി പാർട്ടിയെ സജ്ജീകരിക്കാനുള്ള നിർദേശങ്ങളിലാണ് കിഷോർ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഓരോ സംസ്ഥാനത്തും ഏതെല്ലാം പാർട്ടികളുമായി സഖ്യമുണ്ടാക്കണമെന്ന കാര്യവും പ്രശാന്ത് കിഷോർ വ്യക്തമാക്കിയിട്ടുണ്ട്.
പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള 540 നിർദേശങ്ങളാണ് കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രശാന്ത് കിഷോർ മുന്നോട്ട് വെച്ചിട്ടുള്ളത്. ഉത്തർപ്രദേശ്, ബിഹാർ, ഒഡീഷ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കണമെന്നാണ് അതിൽ പറയുന്നത്. എന്നാൽ തമിഴ്‌നാട്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രാദേശിക കക്ഷികളുമായി സഖ്യം വേണം.
പ്രശാന്ത് കിഷോറിന്റെ നിർദേശങ്ങൾ പഠിക്കുന്നതിന് കോൺഗ്രസ് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കെ.സി വേണുഗോപാൽ, രൺദീപ് സിങ് സുർജെവാല, മുകുൾ വാസ്‌നിക്, ജയ്‌റാം രമേശ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. സമിതിയെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.


പ്രശാന്ത് കിഷോറിനോട് കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ സോണിയാ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ അദ്ദേഹം തീരുമാനം കൈക്കൊണ്ടിട്ടില്ല. കോൺഗ്രസിൽ ചേരുന്ന കാര്യത്തിൽ പ്രശാന്ത് കിഷോറാണ് തീരുമാനമെടുക്കേണ്ടതെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.


അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസും പ്രശാന്ത് കിഷോറും തമ്മിൽ ചർച്ചകൾ നടന്നിരുന്നെങ്കിലും അത് മുന്നോട്ടുപോയിരുന്നില്ല. പിന്നാലെ കിഷോറിന്റെ ചരടുവലിയിൽ മേഘാലയയിലെ കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago