HOME
DETAILS

വാനോളം പ്രതീക്ഷ; തകരുന്നതേത്?

  
backup
April 30 2021 | 21:04 PM

546652135-2


കോഴിക്കോട്: പ്രതീക്ഷയും ഒപ്പം നെഞ്ചിടിപ്പും ഉറക്കംകെടുത്തുന്ന മണിക്കൂറുകളിലൂടെ കടന്നുപോകുകയാണ് കേരളം മാറിമാറി ഭരിച്ച മുന്നണികള്‍. ഇതില്‍ ഏതു പ്രതീക്ഷ പൂവണിയുമെന്നും ഏതു തകര്‍ന്നടിയുമെന്നുമറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. രാഷ്ട്രീയ അതിജീവനം നിര്‍ണയിക്കുന്ന ജനവിധിയായതിനാല്‍ തന്നെ ഇരുമുന്നണികള്‍ക്കും അതിനിര്‍ണായകവുമാണ്.


ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് അരയുംതലയും മുറുക്കി രംഗത്തിറങ്ങിയ ഇടതുമുന്നണിയുടെ പ്രതീക്ഷ വാനോളമുയര്‍ത്തുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഏതാണ്ടെല്ലാ ഫലങ്ങളും മുന്നണിക്ക് തുടര്‍ഭരണമാണ് പ്രവചിച്ചത്. വിവിധ സര്‍വേകള്‍ മുന്നണിക്ക് 72 മുതല്‍ 120 വരെ സീറ്റുകള്‍ പ്രവചിച്ചിട്ടുണ്ട്.


സര്‍വേഫലങ്ങളെല്ലാം എതിരാണെങ്കിലും യു.ഡി.എഫ് ക്യാംപിലും പ്രതീക്ഷയ്ക്ക് ഒട്ടും കുറവില്ല. ജനവിധി അനുകൂലമാകുമെന്നു തന്നെയാണ് യു.ഡി.എഫ് നേതാക്കളുടെ വിശ്വാസം. ഇടതിന് 20ല്‍ 12 സീറ്റുകള്‍ വരെ പ്രവചിക്കപ്പെട്ട കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റുകളുടെ തകര്‍പ്പന്‍ വിജയം നേടാനായത് യു.ഡി.എഫിന്റെ പ്രതീക്ഷയ്ക്കു ബലം കൂട്ടുന്നുണ്ട്.


പ്രളയ, കൊവിഡ് കാലങ്ങളിലെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തുണയാകുമെന്ന ഉറച്ച പ്രതീക്ഷയില്‍ തന്നെയാണ് ഇടതുപക്ഷം. ഒപ്പം വികസനരംഗത്തും വിദ്യാഭ്യാസ മേഖലയിലുണ്ടായ മുന്നേറ്റത്തിലുമൊക്കെ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്. കൂട്ടത്തില്‍ കേരള കോണ്‍ഗ്രസ് (എം) മുന്നണിയിലെത്തിയതു പകരുന്ന ആത്മവിശ്വാസവും.


എന്നാല്‍ സര്‍ക്കാരിനെതിരേ ഉയര്‍ന്നുവന്ന സ്വര്‍ണക്കള്ളക്കടത്തും സ്പ്രിംഗ്ലര്‍ ഇടപാടും ആഴക്കടല്‍ മത്സ്യബന്ധന കരാറുമടക്കമുള്ള ശക്തമായ ആരോപണങ്ങളും ഇടതുഭരണകാലത്തെ പൊലിസ് അതിക്രമങ്ങളും വിവിധ സമുദായങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനോടുണ്ടായ അതൃപ്തിയുമൊക്കെ നെഗറ്റീവ് വോട്ടായി മാറി തങ്ങള്‍ക്കു വിജയം നല്‍കുമെന്ന് യു.ഡി.എഫ് നേതാക്കള്‍ തറപ്പിച്ചു തന്നെ പറയുന്നു. പതിവില്‍നിന്ന് വ്യത്യസ്തമായി യു.ഡി.എഫില്‍ ചേരിപ്പോരു കുറഞ്ഞതും മികച്ച സ്ഥാനാര്‍ഥികളെ രംഗത്തിറക്കാനായതും അവരുടെ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നു.പൊതുസമൂഹത്തിനു മുന്നില്‍ വലിയ അവകാശവാദങ്ങള്‍ നിരത്തുമ്പോഴും ഒരു വലിയ മുന്നേറ്റമുണ്ടെന്നു തറപ്പിച്ചുപറയാനാവാത്ത അവസ്ഥയിലാണ് ഇരുമുന്നണികളും. കഴിഞ്ഞതവണ കിട്ടിയതിലധികം സീറ്റുകള്‍ നേടുമെന്ന് എല്‍.ഡി.എഫ് പറയുമ്പോഴും 80 സീറ്റുകളിലധികം കടക്കുമെന്ന പ്രതീക്ഷ ഉന്നതനേതാക്കള്‍ക്കില്ല. 90 സീറ്റുകള്‍ വരെ അവകാശപ്പെടുന്ന യു.ഡി.എഫ് നേതാക്കളുടെ പരമാവധി പ്രതീക്ഷ 75ല്‍ നില്‍ക്കുകയും ചെയ്യുന്നു.


ഏതു മുന്നണി ജയിച്ചാലും വലിയൊരു ഭൂരിപക്ഷമുണ്ടാകില്ലെന്നാണ് ഇതു നല്‍കുന്ന സൂചന.പ്രചാരണത്തിന് ഏറ്റവുമധികം പണവും പ്രധാനമന്ത്രിയടക്കമുള്ള ദേശീയനേതാക്കളുടെ വലിയൊരു നിരയെയും ഇറക്കി വന്‍ കോലാഹലത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട എന്‍.ഡി.എയും ഭരണം നേടുമെന്ന് പറയുമ്പോഴും സീറ്റുകള്‍ മൂന്നിലപ്പുറം കടക്കുമെന്ന പ്രതീക്ഷ നേതാക്കള്‍ക്കില്ല. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി കഴിഞ്ഞതവണ ഒരു സീറ്റ് നേടിയ ബി.ജെ.പിക്ക് അതിനു മുകളില്‍ എത്ര കിട്ടിയാലും നേട്ടമാണ്. ഒന്ന് നിലനിര്‍ത്താനായാലും ആശ്വസിക്കാം. എന്നാല്‍ കഴിഞ്ഞതവണ കിട്ടിയ നേമം പോലും ഇത്തവണ തീര്‍ത്തും സുരക്ഷിതമാണെന്ന ഉറപ്പ് നേതാക്കള്‍ക്കില്ല.


രാജ്യത്ത് മറ്റൊരിടത്തും അധികാരമില്ലാത്ത ഇടതുമുന്നണിക്ക് കേരളഭരണം രാഷ്ട്രീയ നിലനില്‍പ്പിന്റെ അവസാന കച്ചിത്തുരുമ്പാണ്. പ്രതിപക്ഷത്തിരിക്കുന്നത് അഞ്ചു വര്‍ഷത്തിലധികം തുടര്‍ന്നാല്‍ യു.ഡി.എഫിന്റെ രാഷ്ട്രീയ അതിജീവനം കടുത്ത വെല്ലുവിളി നേരിടുകയും ചെയ്യും. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ളതായിരിക്കും നാളെ പുറത്തുവരുന്ന തെരഞ്ഞടുപ്പു ഫലം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago