ഒറ്റയാന് പൂഞ്ഞാറില്‍ വാഴുമോ വീഴുമോ?
കോട്ടയം: ഒറ്റയാനായി വിലസുന്ന പി.സി ജോര്‍ജിനെ ഇത്തവണ പൂഞ്ഞാര്‍ വാഴ്ത്തുമോ അതോ വീഴ്ത്തുമോ?
തന്ത്രങ്ങളുടെ വാരിക്കുഴി തീര്‍ത്താണ് മുന്നണികള്‍ ജോര്‍ജിനെ നേരിട്ടത്. 32 വര്‍ഷമായി ജോര്‍ജ് പൂഞ്ഞാറിന്റെ എം.എല്‍.എ ആയിട്ട്. എന്തും വിളിച്ചുപറയുന്ന നാവാണ് ജോര്‍ജിന്റെ മിത്രവും ശത്രുവും. പരമ്പരാഗത വോട്ട് ബാങ്ക് അകലാനുള്ള കാരണവും നാവായിരുന്നു.
ശക്തമായ ചതുഷ്കോണ മത്സരത്തില്‍ ക്രൈസ്തവ വോട്ടുകളുടെ ഏകീകരണവും ബി.ജെ.പിയുടെ പിന്തുണയുമാണ് ജോര്‍ജിന്റെ പ്രതീക്ഷ.
54 വര്‍ഷത്തിനു ശേഷം ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരത്തിനിറങ്ങിയ പൂഞ്ഞാറില്‍ യു.ഡി.എഫും ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാനായി എന്നതില്‍ എല്‍.ഡി.എഫും അട്ടിമറി പ്രതീക്ഷിക്കുന്നു.
ജോര്‍ജ് മുന്നണികള്‍ തീര്‍ത്ത വാരിക്കുഴിയില്‍ വീഴുമോ വാഴുമോ എന്നറിയാനായി രാഷ്ടീയ കേരളം കൗതുകത്തോടെ കാത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."