കെ.ടി ജലീലിന്റെ ഭാവിയും വി.വി പ്രകാശിന്റെ ജനവിധിയും
മലപ്പുറം: തവനൂരിലെ എല്‍.ഡി.എഫ് സ്വതന്ത്രസ്ഥാനാര്‍ഥി ഡോ. കെ.ടി ജലീന്റെ ഭാവി, നിലമ്പൂരില്‍ അന്തരിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി വി.വി പ്രകാശിന്റെ ജനവിധി, ആത്മവിശ്വാസം കൈവിടാതെയുള്ള മുസ്ലിംലീഗിന്റെ കണക്കുകൂട്ടല്‍, ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ഭൂരിപക്ഷം- ഇതൊക്കെയാണ് മലപ്പുറത്ത് വോട്ടെണ്ണുന്നതുവരേയുള്ള പ്രധാന ചര്‍ച്ച.
തെരഞ്ഞെടുപ്പിനുശേഷം തൊട്ടടുത്ത ദിവസങ്ങളിലാണ് ബന്ധുനിയമനത്തില്‍ മന്ത്രിയായി തുടരാന്‍ ജലീലിന് അര്‍ഹതയില്ലെന്ന ലോകായുക്തയുടെ വിധി വന്നത്. ഹൈക്കോടതിയിലും രക്ഷയില്ലാതെ വന്നതോടെ ജലീല്‍ മന്ത്രിസ്ഥാനം രാജിവച്ചു. ഇത്തവണത്തെ ജനവിധി ജലീലിന്റെ ഭാവി കൂടി നിര്‍ണയിക്കുന്നതാവും.
കടുത്ത പോരാട്ടമായിരുന്നു നിലമ്പൂരില്‍ എല്‍.ഡി.എഫിലെ പി.വി അന്‍വറും യു.ഡി.എഫിലെ വി.വി പ്രകാശും തമ്മില്‍ നടന്നത്. ഫലം വരുംമുന്പേ വി.വി പ്രകാശ് വിടവാങ്ങി. ജനവിധി എന്താവുമെന്ന കാത്തിരിപ്പിലാണ് മുന്നണികള്‍.
മത്സരിച്ച 12 സീറ്റും ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മുസ്ലിം ലീഗ്.
എന്നാല്‍ തിരൂരങ്ങാടി, പെരിന്തല്‍മണ്ണ സീറ്റുകളില്‍ അട്ടമറി നടക്കുമെന്നാണ് എല്‍.ഡി.എഫ് അവസാന കൂട്ടിക്കിഴിക്കലിലും വിലയിരുത്തുന്നത്. നിയമസഭയ്ക്കൊപ്പം നടന്ന മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷത്തെക്കുറിച്ചു മാത്രമാണ് ചര്‍ച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."