HOME
DETAILS

നടിയെ ആക്രമിച്ച കേസ്: എ.ഡി.ജി.പി ഇന്ന് റിപ്പോര്‍ട്ട് നല്‍കും; ദിലീപ് ശബരിമല ദര്‍ശനത്തില്‍

  
backup
April 18 2022 | 05:04 AM

actress-attack-case-adgp-will-submit-report-today

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന പരാതിയില്‍ എ.ഡി.ജി.പി ഇന്ന് വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ വിശദീകരണത്തില്‍ തൃപ്തിയാവാതെയാണ് കോടതി എ.ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടിയത്. കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെ ഇന്ന് ഉച്ചയ്ക്ക് ചോദ്യം ചെയ്യും.

തുടരന്വേഷണം ഏപ്രില്‍ 15 നകം പൂര്‍ത്തിയാക്കാനായിരുന്നു കോടതി നിര്‍ദ്ദേശം. അന്വേഷണത്തിന് മൂന്ന് മാസം കൂടി സാവകാശം ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യം ഇന്ന് വിചാരണകോടതിയെ അറിയിക്കും.

ഇതിനിടെ, കേസില്‍ പ്രതിയായ നടന്‍ ദിലീപ് ശബരിമല ദര്‍ശനം നടത്തി. തിങ്കളാഴ്ച്ച രാവിലെ ഏഴ് മണിയോടെ സുഹൃത്ത് ശരത്ത്, മാനേജന്‍ വെങ്കി എന്നിവര്‍ക്കൊപ്പമാണ് ദിലീപ് ശബരിമലയില്‍ എത്തിയത്. വഴിപാടുകളും നടത്തി. ഇന്നലെ രാത്രി സന്നിധാനത്ത് തങ്ങിയാണ് ദിലീപ് ദര്‍ശനം നടത്തിയത്.

ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷയും കോടതിയുടെ പരിഗണനയിലുണ്ട്. ഇതും അടുത്തദിവസം പരിഗണിച്ചേക്കും. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  19 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  19 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  19 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  19 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  19 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  19 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  19 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  19 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  19 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  19 days ago