പിന്നാക്കക്കാരുടെ ക്ഷേമത്തിന് എന്നും സഹായമേകുന്നത് ഇടതുപക്ഷം: വി.എസ്
പാലക്കാട്: പിന്നാക്ക വിഭാഗത്തിന് എന്നും സഹായമേകുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പറഞ്ഞു.
മലമ്പുഴയിലെ ഗിരിവികാസില്‍ ആണ്‍കുട്ടികള്‍ക്കായി പണി കഴിപ്പിച്ച ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സമഗ്ര പുരോഗതിയാണ് ഇടതുപക്ഷം ലക്ഷ്യം വെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി അധ്യക്ഷനായി. ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി, സബ് കലക്ടര്‍ പി.ബി. നൂഹ്, നെഹ്റു യുവകേന്ദ്ര സംസ്ഥാന ഡയറക്ടര്‍ എം. സദാചാരവേല്‍, ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എം. അനില്‍ കുമാര്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര രാമചന്ദ്രന് സംസാരിച്ചു.
മലമ്പുഴ എം.എല്‍.എ വി.എസ് അച്യുതാനന്ദന്റെ പ്രത്യേക വികസന ഫണ്ടില്‍നിന്ന് 45 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ നിര്‍മാണ ചുമതല നിര്‍മിതി കേന്ദ്രത്തിനാണ്. നിലവില്‍ 31 ആണ്‍കുട്ടികളും 23 പെണ്‍കുട്ടികളുമാണ് ഇവിടെ പഠിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."