എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നിരര്‍ഥകം: കുഞ്ഞാലിക്കുട്ടി
മലപ്പുറം: തെരഞ്ഞെടുപ്പു ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നിരര്‍ഥകമാണെന്നും സംസ്ഥാനത്ത് യു.ഡി.എഫിന് അനുകൂലമായ തരംഗമാണുള്ളതെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പുറത്തുവന്നിരിക്കുന്ന വിവിധ ഏജന്‍സികളുടെ ഫലങ്ങളില്‍ പൊരുത്തക്കേടുകളുണ്ട്. ഒരു ഏജന്‍സി എല്‍.ഡി.എഫിന് വിജയ സാധ്യത പറയുന്ന മണ്ഡലത്തില്‍ മറ്റൊരു ഏജന്‍സിയുടെ പ്രവചനം നേരെ തിരിച്ചാണ്. ഇത്തരത്തില്‍ സര്‍വേ ഫലങ്ങള്‍ പുറത്ത് വിടുന്ന ഏജന്‍സികള്‍ക്ക് എന്തെങ്കിലും ഗൂഢലക്ഷ്യമുണ്ടോ എന്നറിയില്ല.
യു.ഡി.എഫ് കൗണ്ടിങ് ഏജന്റുമാരുടെ ആത്മ വിശ്വാസം തകര്‍ത്ത് വോട്ടെണ്ണുന്നതില്‍ കൃത്രിമം കാണിക്കാനുള്ള ശ്രമമുണ്ടായേക്കാം. കൗണ്ടിങ് ഏജന്റുമാര്‍ വളരെ ജാഗ്രതപുലര്‍ത്തേണ്ട സാഹചര്യമാണുള്ളത്.
സര്‍വേ ഫലത്തില്‍ വിശ്വസിക്കുന്നില്ലന്നും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."