HOME
DETAILS
MAL
കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി, മൂന്ന് വയസുകാരിയ്ക്ക് ദാരുണാന്ത്യം
backup
April 18 2022 | 08:04 AM
കോഴിക്കോട് : കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്നു വയസ്സുകാരി മരിച്ചു. മുക്കം മുത്താലം കിടങ്ങില്‍ വീട്ടില്‍ ബിജു-ആര്യ ദമ്പതികളുടെ മകള്‍ വേദികയാണ് മരിച്ചത്.
കളിക്കുന്നതിനിടെ കുട്ടി, കുപ്പിയുടെ അടപ്പ് വിഴുങ്ങുകയും തൊണ്ടയില്‍ കുടുങ്ങുകയുമായിരുന്നു. ഉടന്‍ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു മരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."