പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരി ഉപയോഗിച്ചത് ക്രിമിനല്‍ കേസ് പ്രതിയുടെ വാഹനമെന്ന് ബി.ജെ.പി; താന്‍ മുസ് ലിം ലീഗുകാരനെന്ന് ഉടമ
കണ്ണൂര്‍: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കവേ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സഞ്ചരിച്ച വാഹനം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളുടേതാണെന്ന ആരോപണത്തിനെതിരെ വാഹന ഉടമ രംഗത്ത്. താന്‍ ലീഗ് പ്രവര്‍ത്തകനാണെന്നും എസ്.ഡി.പി.ഐയുമായി ബന്ധമില്ലെന്നും സിദ്ദിഖ് പറഞ്ഞു.
തന്റെ കാര്‍ വാടകയ്ക്ക് നല്‍കാറുണ്ട്. ട്രാവല്‍സ് ഉടമ എന്ന നിലയില്‍ നേരത്തെയും വാഹനം വാടകയ്ക്ക് നല്‍കിയിട്ടുണ്ടെന്നും ഏത് രാഷ്ട്രീയ പാര്‍ട്ടിക്കാരാണ് വാഹനം ആവശ്യപ്പെടുന്നതെന്ന് നോക്കാറില്ലെന്നും സിദ്ദീഖ് പുത്തന്‍പുരയില്‍ പറഞ്ഞു.
നേരത്തെ രാഷ്ട്രീയ കേസുകളില്‍ പ്രതിയായിട്ടുണ്ടെങ്കിലും നിലവില്‍ തന്റെ പേരില്‍ കേസുകളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യെച്ചൂരി സഞ്ചരിച്ചിരുന്ന കെ.എല്‍ എ.ബി - 5000 നമ്പറിലുള്ള ഫോര്‍ച്യൂണര്‍ കാര്‍ എസ്.ഡി.പി.ഐക്കാരന്റെ കാറാണെന്ന് ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കാര്‍ ഉടമ സിദ്ദീഖ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. സിദ്ദീഖ് സഹായിച്ചതിന് സിപിഎം തിരിച്ച് സഹായം നല്‍കിക്കാണുമെന്നും ബിജെപി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്‍. ഹരിദാസ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."