മോദിക്ക് കുഴിമാടം ഒരുങ്ങിയെന്ന് മുദ്രാവാക്യം വിളിക്കുന്ന ചിലരുണ്ട്, അവര്‍ നിരാശയുടെ പടുകുഴിയില്‍ വീണവരെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മോദിക്കായി കുഴിമാടം ഒരുങ്ങിയെന്ന് മുദ്രാവാക്യം വിളിക്കുന്ന ചിലരുണ്ടെന്നും അവര്‍ നിരാശയുടെ പടുകുഴിയില്‍ വീണവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.എന്നാല്‍ ജനങ്ങള്‍ എല്ലായിടത്തും തന്റെ താമര വിരിയാന്‍ ആര്‍പ്പുവിളിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു. മേഘാലയയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കുടുംബത്തേക്കാള്‍ ജനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന സര്‍ക്കാരിനെയാണ് മേഘാലയ ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു.
#WATCH | Some people who have been rejected by the country are immersed in sadness and are now saying 'Modi teri kabar khudegi' but the people of the country are saying 'Modi tera kamal khilega': PM Narendra Modi, in Shillong pic.twitter.com/ZfyKaPg2F9
— ANI (@ANI) February 24, 2023
കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് പവന്‍ ഖേരയെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവാദ മുദ്രാവാക്യം ഉയര്‍ത്തിയത്. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയെ അപമാനിച്ചെന്നാരോപിച്ച് ഡല്‍ഹി വിമാനത്താവളത്തില്‍വെച്ച് അസം പൊലിസ് ഖേരയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അദ്ദേഹത്തിന് സുപ്രീം കോടതി സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
മതം നോക്കിയല്ല സര്‍ക്കാര്‍ ഇടപെടുന്നത്. കേരളത്തിലെ നഴ്‌സുമാരെ ഭീകരരുടെ പിടിയില്‍ നിന്ന് മോചിപ്പിച്ചു. അവര്‍ പലരും ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചു പോയവരായിരുന്നു. താലിബാന്‍ തടവിലാക്കിയ ഫാദര്‍ അലക്‌സ് പ്രേംകുമാറിനെയും മോചിപ്പിക്കാനായി. വൈദികനെ മോചിപ്പിക്കും എന്ന് ബിജെപി സര്‍ക്കാര്‍ കുടുംബത്തിന് വാക്ക് നല്‍കിയിരുന്നു. സഭാധ്യക്ഷനും തന്നെ വന്നു കണ്ടു. അവര്‍ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ കഴിഞ്ഞുവെന്ന് മോദി പറഞ്ഞു. കോണ്‍ഗ്രസ് ആദിവാസികള്‍ക്കായി നീക്കിവെച്ച ബജറ്റിനേക്കാള്‍ അഞ്ച് ഇരട്ടിയാണ് ബിജെപി വകയിരുത്തിയത്. 300 കോടിയോളം രൂപ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."