യെച്ചൂരി സഞ്ചരിച്ച വാഹനം വാടകയ്‌ക്കെടുത്തത്; വിവാദത്തില്‍ കഴമ്പില്ലെന്ന് എം.വി ജയരാജന്‍
കണ്ണൂര്‍: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സമയത്ത് യെച്ചൂരി ഉപയോഗിച്ച കാര്‍ വാടകയ്‌ക്കെടുത്തതാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ട്രാവല്‍ ഏജന്‍സി വഴിയാണ് കാറുകള്‍ വാടകയ്‌ക്കെടുത്തത്. വാഹനഉടമകളുടെ രാഷ്ട്രീയം നോക്കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ ആരോപണം പരിഹാസ്യമാണ്. വിവാദത്തില്‍ കഴമ്പില്ല. വിവാദമായ വാഹനം രാഷ്ട്രപതി കണ്ണൂരില്‍ എത്തിയപ്പോള്‍ സുരക്ഷയ്ക്ക് ഉപയോഗിച്ചിരുന്നതാണ്. പാലക്കാട് സംഭവത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണ് ഇതെന്നും എം.വി ജയരാജന്‍ ആരോപിച്ചു.
പാര്‍ട്ടി കോണ്‍ഗ്രസിന് കോഴിക്കോട് നിന്ന് മാത്രമല്ല എറണാകുളം ജില്ലയില്‍ നിന്ന് വരെ വാഹനങ്ങള്‍ വാടകക്കെടുത്തിട്ടുണ്ട്. സമ്മേളന പ്രതിനിധികളെ വിവിധ വിമാനത്താവളങ്ങളില്‍ സ്വീകരിക്കന്നതുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലുള്ള സൗകര്യം ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."