HOME
DETAILS
MAL
സര്‍വക്ഷിയോഗം പ്രഹസനമെന്ന് ബി.ജെ.പി; നേതാക്കള്‍ ഇറങ്ങിപ്പോയി
backup
April 18 2022 | 11:04 AM
പാലക്കാട്: രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച് ബിജെപി. യോഗം വെറും പ്രഹസനമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ആരോപിച്ചു. ബിജെപിക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ യോഗം വിളിച്ച് ചേര്‍ത്തിട്ടില്ല. വിവേചനപരമായാണ് സര്‍ക്കാര്‍ പെരുമാറുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പൊലിസ് നടപടി തൃപ്തികരമല്ലെന്നും ബിജെ.പി ആരോപിച്ചു.
പാലക്കാട് ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ മന്ത്രി കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയിലാണ് സര്‍വക്ഷിയോഗം നടക്കുന്നത്. പാലക്കാട് കളക്ട്രേറ്റില്‍ വൈകീട്ട് മൂന്നരയോടെയാണ് യാഗം ആരംഭിച്ചത്. അക്രമസംഭവങ്ങളുടെ തുടര്‍ച്ചയൊഴിവാക്കാന്‍ ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുന്നതിനിടെയാണ് സര്‍വകക്ഷിയോഗം ചേരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."