ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളജില്‍ സ്‌പോട്ട് അഡ്മിഷന്‍
ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജില്‍ രണ്ടാം വര്‍ഷ ബി.ടെക് ലാറ്ററല്‍ എന്‍ട്രി ഇന്‍ഫര്‍നേഷന്‍ ടെക്‌നോളജി കോഴ്‌സില്‍ നിലവിലുള്ള അഞ്ച് സ്‌റ്റേറ്റ് മെറിറ്റ് സീറ്റുകളിലേക്ക് 23 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.
2016 എല്‍.ഇ.ടി റാങ്ക് ലിസ്റ്റില്‍പെട്ട 1719 നു മുകളില്‍ റാങ്ക് ലഭിച്ചിട്ടുള്ള ഇത് വരെ അലോട്ട് മെന്റ് ലഭിക്കാത്തവര്‍ക്കും സര്‍ക്കാര്‍ കോളജില്‍ പ്രവേശനം ലഭിച്ചിട്ടുള്ളവര്‍ക്കും സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളജുകളിലെ സര്‍ക്കാര്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ചവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.
താല്‍പ്പര്യമുള്ളവര്‍ 23 ന് 10 ന് രജിസ്റ്റര്‍ ചെയ്യണം. 10.30 ന് ശേഷം രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതല്ല. നിലവില്‍ പ്രവേശനം ലഭിച്ചിട്ടുള്ളവര്‍ പണിക്കുന്ന സ്ഥാപനത്തില്‍ നിന്നും എന്‍.ഒ.സിയും പുതുതായി പ്രവേശനം തേടുന്നവര്‍ ബന്ധപ്പെട്ട എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും ഒറിജിനല്‍ ഹാജരാക്കേണ്ടതാണ്. പ്രവേശനം ലഭിക്കുന്നവര്‍ സര്‍ക്കാര്‍ ഫീസായ 8225 രൂപയും മറ്റ് ഫീസുകളും അന്നേ ദിവസം തന്നെ അടക്കേണ്ടതാണ് ഫോണ്‍: 0466-2260350.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."