ജഹാംഗീര്‍പുരിയിലെ അക്രമങ്ങളില്‍ പൊലിസിന്റെ പങ്ക് അന്വേഷിക്കണമെന്ന് വൃന്ദകാരാട്ട്
ന്യൂഡല്‍ഹി: ഹനുമാന് ജയന്തി ഘോഷയാത്രക്ക് പിന്നാലെ ജഹാംഗീര്‍പുരിയിലുണ്ടായ അക്രമസംഭവങ്ങളില്‍ പൊലിസിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാവ് വൃന്ദകാരാട്ട.് ഡല്‍ഹി പൊലിസ് കമീഷണര്‍ക്ക് അയച്ച കത്തിലാണ് വൃന്ദാകാരാട്ട് ഇക്കാര്യം ആവശ്യപ്പെട്ടത്. വാളുകളും ലാത്തികളും തോക്കുകളുമായിട്ടാണ് ബജ്റംഗ്ദളിന്റെ യുവജനവിഭാഗം ഘോഷയാത്ര നടത്തിയതെന്ന് ടി.വി ചാനലുകളില്‍ സംപ്രേഷണം ചെയ്ത വീഡിയോ തെളിവുകളും ദൃക്സാക്ഷി റിപ്പോര്‍ട്ടുകളുമുണ്ട്.
ഘോഷയാത്രക്ക് അനുമതിയുണ്ടെന്ന് പൊലിസ് വ്യക്തമാക്കിയതാണ്. ആയുധം കൊണ്ടുപോകാന്‍ പൊലിസ് അനുമതി നല്‍കിയോ നോമ്പ് തുറക്കാനുള്ള കൃത്യസമയത്ത് പ്രകോപനപരവും ആക്രമണാത്മകവുമായ മുദ്രാവാക്യങ്ങള്‍ വിളിച്ച് സായുധ സംഘമുള്ള ജാഥക്ക് മസ്ജിദിന് മുന്നില്‍ നിര്‍ത്താന്‍ അനുവദിച്ചതിന് ആരാണ് ഉത്തരവാദി എന്ന് കത്തില്‍ അവര്‍ ചോദിച്ചു. ഇതിനുമുമ്പ് ഈ പ്രദേശത്ത് വര്‍ഗീയ സ്വഭാവമുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. പൊലിസിന്റെ ഇത്തരം ബോധപൂര്‍വമുള്ള വീഴ്ചകളാണ് പ്രശ്നം സൃഷ്ടിച്ചതെന്നും വൃന്ദ കത്തില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."