HOME
DETAILS

ഈ വർഷം ഇന്ത്യയിൽ നിന്ന് 79,237 ഹാജിമാർ പങ്കെടുക്കും

  
backup
April 19 2022 | 01:04 AM

hajj-2022-latest-on-1904

മക്ക: ഈ വർഷം ഇന്ത്യയിൽ നിന്ന് 79,237 ഹാജിമാർക്കാണ് അവസരം നൽകുകയെന്നു സഊദി അധികൃതർ അറിയിച്ചതായി ജിദ്ദയിലെ ഇന്ത്യൻ ഹജ്ജ് മിഷനെ ഉദ്ധരിച്ച് അനൗദ്യോഗിക റിപ്പോർട്ടുകൾ. ഇക്കാര്യം സ്ഥിരീകരിച്ചു ഔദ്യോഗിക അറിയിപ്പ് ഹജ്ജ് മിഷൻ ഉടൻ പുറത്തിറക്കിയേക്കും. പത്ത് ലക്ഷം ഹാജിമാർക്കാണ് ഈ വർഷം അനുമതി നൽകുകയെന്നും ഇതിൽ എട്ടര ലക്ഷം പേർ വിദേശ ഹാജിമാർ ആയിരുക്കുമെന്നും സഊദി അറേബ്യ നേരത്തെ തീരുമാനിച്ചിരുന്നു.

ആകെയുള്ള ഹാജിമാരിൽ പതിനഞ്ച് ശതമാനം സഊദിക്കകത്ത് നിന്നുള്ള ആഭ്യന്തര തീർത്ഥാടകരും ആയിരിക്കും. കഴിഞ്ഞ രണ്ട് വർഷം വിദേശങ്ങളിൽ നിന്നുള്ള ഹാജിമാർക്ക് അവസരം ഇല്ലാത്തതിനാൽ, ലോകത്തിലെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള മുസ്‌ലിംകൾക്ക് കൂടുതൽ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് വർഷത്തിന് ശേഷം ഹജ്ജ് തീർഥാടനത്തിൽ ആഭ്യന്തര ഹാജിമാരെ പരിമിതപ്പെടുത്തിയത്.

ഈ വർഷം 65 വയസിൽ താഴെയുള്ളവർക്കാണ് ഹജ്ജിന് അവസരം നൽകുകയെന്നും വിദേശങ്ങളിൽ നിന്ന് വരുന്നവർ സഊദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കൊവിഡ് വാക്സിനുകളുടെ പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കുകയും വേണമെന്നും നിബന്ധയുണ്ട്. രാജ്യത്തിന് പുറത്ത് നിന്ന് ഹജ്ജിന് വരുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് നെഗററ്റീവ് ഫലം കയ്യിൽ കരുതുകയും വേണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago