HOME
DETAILS
MAL
ദുരിതാശ്വാസ തട്ടിപ്പില്‍ പരിശോധന ആവശ്യപ്പെട്ടത് മുഖ്യമന്ത്രി, ഇപ്പോള്‍ സതീശനും അടൂര്‍ പ്രകാശും വരേ, എല്ലാം പുറത്തുവരട്ടെയെന്ന് എം.വി ഗോവിന്ദന്
backup
February 25 2023 | 05:02 AM
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പില്‍ വി.ഡി സതീശന്റെയും അടൂര്‍ പ്രകാശിന്റെയും പേരും കേള്‍ക്കുന്നുണ്ടെന്നും എല്ലാം പുറത്തുവരട്ടെയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് തട്ടിയെടുത്ത സംഭവത്തില്‍ പരിശോധന ആവശ്യപ്പെട്ടത് മുഖ്യമന്ത്രി തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്റെ മുന്നില്‍ വരുന്ന രേഖകള്‍ നോക്കിയാണ് ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം അനുവദിക്കുന്നത്. ഇതില്‍ സി.പി.എം ചോര്‍ത്തി എടുത്തുവെന്നാണല്ലോ ആരോപണം. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നത് കോണ്‍ഗ്രസ് നേതാക്കളുടെ പേരല്ലേ എന്നും അദ്ദേഹം ചോദിച്ചു.
എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന് യാത്രയില്‍ പങ്കെടുക്കും. അതില്‍ ആശങ്ക വേണ്ട. ഏപ്രില്‍ 18 വരെ സമയമുണ്ടല്ലോ എന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."