ഒരു ലക്ഷം സംരഭങ്ങളില്‍ സംയുക്ത പരിശോധനയ്ക്ക് തയ്യാറുണ്ടോ? വ്യവസായ മന്ത്രിയെ വെല്ലുവിളിച്ച് യൂത്ത് ലീഗ്
കോഴിക്കോട്: സംസ്ഥാനത്ത് തുടങ്ങിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന സംരഭങ്ങളുമായി ബന്ധപ്പെട്ട് സംയുക്ത പരിശോധനയ്ക്ക് വ്യവസായ മന്ത്രിയെ വെല്ലുവിളിച്ച് യൂത്ത് ലീഗ്. സര്‍ക്കാരിന്റെ ഒരു ലക്ഷം സംരംഭങ്ങള്‍ പ്രചരണത്തിന് എതിരെ യൂത്ത് ലീഗ് രംഗത്തെത്തിയത്. പുതിയ സംരംഭങ്ങള്‍, ജില്ലാ അടിസ്ഥാനത്തില്‍ ഉള്ള കണക്ക്, നിക്ഷേപം, പരസ്യത്തിന് ഉള്‍പ്പെടെ ചിലവായ തുക എന്നിവയുടെ കണക്ക് വ്യവസായ മന്ത്രിയുടെ കയ്യില്‍ ഇല്ല എന്ന് യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പി കെ ഫിറോസ് പറഞ്ഞു.
വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടിയില്‍ ആണ് ഇക്കാര്യം വ്യക്തമായത്. വ്യവസായ വകുപ്പും വ്യക്തമായ മറുപടി നല്‍കുന്നില്ല. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു മറുപടി വൈകിപ്പിക്കാന്‍ നോക്കുന്നു. ഒരുലക്ഷം സംരംഭങ്ങള്‍ ഏതെന്ന് യൂത്ത് ലീഗ് സ്വന്തം നിലക്ക് പരിശോധിച്ചു. ഒരു പഞ്ചായത്തില്‍ 206 സംരംഭങ്ങളില്‍ 146 എണ്ണം പഴയത് തന്നെ ആണ്. മലപ്പുറം നഗരസഭയില്‍ ഭൂരിഭാഗവും പഴയതാണ്.
സര്‍ക്കാര്‍ യാതൊരു പരിശോധനയും നടത്താതെയാണ് സംരഭങ്ങളുടെ കണക്ക് പുറത്ത് വിട്ടത്. ജീവനക്കാര്‍ നല്‍കിയ കണക്ക് അതുപോലെ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് സംയുക്ത പരിശോധനക്ക് വ്യവസായ മന്ത്രി തയാറാണോയെന്നും ഫിറോസ് ചോദിച്ചു. മന്ത്രി പറയുന്ന പഞ്ചായത്ത്/ നഗരസഭ സാമ്പിളായി സ്വീകരിക്കാം. അതില്‍ 50 ശതമാനം എങ്കിലും പുതിയ പദ്ധതികള്‍ കാണിക്കാന്‍ തയാറാണോ. കൃത്യമായ കണക്ക് പുറത്ത് വിടണം. കള്ളമാണെങ്കില്‍ പരസ്യമായി മന്ത്രി മാപ്പ് പറയണം. പരസ്യത്തിന് ചിലവിട്ട പണം സര്‍ക്കാരിന് തിരികെ നല്‍കണം.പ ണം മന്ത്രിയുടെ കയ്യില്‍ നിന്ന് ഈടാക്കണമെന്നും പി.കെ. ഫിറോസ് ആവശ്യപ്പെട്ടു. സംയുക്ത പരിശോധനയ്ക്ക് തയാറായില്ലെങ്കില്‍ യൂത്ത് ലീഗ് പ്രക്ഷോഭം ആരംഭിക്കുമെന്നും ഫിറോസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."