ഉറക്കം നഷ്ടപ്പെട്ടോ? പെട്ടെന്ന് ഉറക്കം വരാനുള്ള മൂന്നു വഴികള്‍
ഉറക്കം അനുഗ്രമാണ്. കൃത്യമായി ഉറങ്ങുകയെന്നത് ആരോഗ്യത്തിന്റെ ഭാഗവും. എന്നാല്‍ പലര്‍ക്കും ഉറക്കം വലിയ തലവേദനയാണ്. ഉറങ്ങാനായി കിടന്നാല്‍ തന്നെ പല കാരണങ്ങളാല്‍ കൃത്യമായി ഉറങ്ങാനാവില്ല. നല്ല ഉറക്കം ലഭിക്കാനുള്ള ചില മാര്‍ഗങ്ങളാണ് ഇവിടെ പറയുന്നത്.
രാത്രിയില്‍ ടി.വി കാണുന്നതും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതും സുഗമമായ ഉറക്കിലേക്കു വഴുതിവീഴുന്നതിനെ തടഞ്ഞുനിര്‍ത്തും. ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിന്ന് കണ്ണില്‍ പതിക്കുന്ന നീല നിറം ശരീരത്തിലെ മെലാടോണിന്‍ ഉല്പാദനത്തെ കുറക്കുന്നത് ഉറക്കത്തെ തടസപ്പെടുത്തുന്നു. ഇത് തടയാനുള്ള മൂന്ന് വഴികള്‍:
1. രാത്രിയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക
2. കഫിന് അടങ്ങിയ കാപ്പിപോലുള്ള പാനീയങ്ങള്‍ രാത്രിയില്‍ കുടിക്കുന്നത് ഉപേക്ഷിക്കുക
3. പിറ്റേന്ന് സംഭവിക്കുന്ന കാര്യങ്ങളോര്‍ത്ത് കൂടുതല്‍ ടെന്ഷനാവാതിരിക്കുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."