ട്രെയിൻ സർവീസിൽ അടിയന്തിര മാറ്റം; നാളത്തെ ജനശദാബ്ദി ഉൾപ്പെടെ റദ്ദാക്കി; യാത്രക്കാർക്കായി കെഎസ്ആർടിസി ഓടും
തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽ പാളത്തിൽ അറ്റക്കുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗത്തിന് അടിയന്തിര മാറ്റം. ഏതാനും ട്രെയിനുകൾ റദ്ദാക്കുകയും ചില ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തുകയും ചെയ്തു.
തിരുവനന്തപുരത്തു നിന്ന് നാളെ ഉച്ചക്ക് പുറപ്പെടുന്ന കണ്ണൂർ ജനശതാബ്ദി ട്രെയിനാണ് റദ്ദാക്കിയത്. എറണാകുളം - ഷൊർണൂർ മെമുവും റദ്ദാക്കിയിട്ടുണ്ട്. എറണാകുളം-ഗുരുവായൂർ എക്സ്‌പ്രസും നാളെ ഉണ്ടാവില്ല. മറ്റന്നാളും ചില ട്രെയിനുകളുടെ സര്‍വ്വീസ് റദ്ദാക്കിയിട്ടുണ്ട്
ട്രെയിൻ ഗതാഗതത്തെ മാറ്റങ്ങൾ ഉള്ളതിനാൽ കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് ഏർപ്പെടുത്തി. യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് അധിക സർവീസുകൾ നടത്താൻ സജ്ജമായി കഴിഞ്ഞെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.
യാത്രക്കാർക്ക് സീറ്റുകൾ ആവശ്യാനുസരണം കെ എസ് ആർ ടി സി യുടെ വെബ് സൈറ്റിൽ റിസർവ് ചെയ്യാവുന്നതാണ്. ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണെന്നും കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."