ദീദിയോ മോദിയോ, വിദ്വേഷം ബംഗാളിലും വേരുറപ്പിക്കുമോ; ആകാംക്ഷയോടെ രാജ്യം
ന്യൂഡല്‍ഹി: കൊവിഡ് മാഹാമാരിക്കിടെയും ബി.ജെ.പിഇറക്കിയ വിദ്വേഷ ചീട്ട് ബംഗാളില്‍ ചെലവാകുമോ എന്ന ആകാംക്ഷ ചെറുതല്ല ഇന്ന് രാജ്യത്തിന്. കേരളത്തിന് പുറമെ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ അടക്കം നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലവമാണ് ഇന്ന് പുറത്തു വരുന്നത്. തമിഴ്‌നാട്ടില്‍ ഡി.എം.കെ അധികാരത്തിലെത്തുമെന്നും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് തുടര്‍ ഭരണം ലഭിക്കുമെന്നുമാണ് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചത്.
അസമിലും പുതുച്ചേരിയിലും ബി.ജെ.പി അധികാരത്തിലെത്തുമെന്നും അഭിപ്രായ സര്‍വേകള്‍ പ്രവചിക്കുന്നു. പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയപ്പോള്‍ എന്തു സംഭവിച്ചു എന്നത് ദേശീയ രാഷ്ട്രീയത്തിലെ തന്നെ നിര്‍ണായക വിധിയാകും.
റിപബ്ലിക് ടിവി സിഎന്‍എക്‌സ് ഒഴികെയുള്ള എക്‌സിറ്റ് പോള്‍ സര്‍വേകളെല്ലാം തൃണമൂല്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടി അധികാരത്തിലേറുമെന്ന് പ്രവചിക്കുന്നു. 152 സീറ്റ് മുതല്‍ 176 സീറ്റ് വരെ തൃണമൂല്‍ കോണ്‍ഗ്രസ് നേടുമെന്നാണ് വിവിധ സര്‍വേകള്‍ പ്രവചിക്കുന്നത്. ബംഗാളില്‍ കേവല ഭൂരിപക്ഷം ലഭിക്കാന്‍ 147 സീറ്റുകളെങ്കിലും നേടണം.
തമിഴ്‌നാട്ടില്‍ എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡി.എം.കെ സഖ്യം അധികാരത്തിലേറുമെന്നാണ് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും പറയുന്നത്. 175 മുതല്‍ 195 വരെ സീറ്റുകള്‍ ഡിഎംകെക്ക് ലഭിച്ചേക്കാം. എഐഡിഎംകെ സഖ്യത്തിന് 38 മുതല്‍ 54 വരെ സീറ്റുകള്‍ ലഭിക്കും. ടിടിവി ദിനകരന്റെ എഎംഎംകെ ഒന്ന് മുതല്‍ ഏഴ് സീറ്റുകള്‍ വരെ നേടും. കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പരമാവധി രണ്ട് സീറ്റുകള്‍ നേടുമെന്നും സര്‍വേകള്‍ പ്രവചിച്ചിക്കുന്നു. അസമിലെ തെരഞ്ഞെടുപ്പ് വിധിയും ഏറെ നിര്‍ണായകമാണ്.
അസമില്‍ ബിജെപിക്കും കോണ്‍ഗ്രസിനും തുല്യ സാധ്യതയാണ് എക്‌സിറ്റ് പോള്‍ സ4വേകള്‍ പ്രവചിക്കുന്നത്. പുതുച്ചേരിയില്‍ നേരിയ ഭൂരിപക്ഷത്തിന് എന്‍ഡിഎ വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. ഏതായാലും ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതി ഏതെങ്കിലും സംസ്ഥാനത്ത് ഉണ്ടായാല്‍ ഗവര്‍ണര്‍ ശ്രദ്ധാകേന്ദ്രമാകും. രാഷ്ട്രീയ കുതിരക്കച്ചവടത്തിനും വേദിയൊരുങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."