HOME
DETAILS

കരിപ്പൂർ ഭൂമി ഏറ്റെടുക്കൽ സാങ്കേതിക സമിതി സ്ഥലം സന്ദർശിക്കും: മന്ത്രി അബ്ദുറഹിമാൻ പ്രദേശവാസികളുടെ ആശങ്കകൾ അകറ്റും

  
backup
April 19 2022 | 03:04 AM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b5%bc-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%86%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95

 

ദേശീയപാത വികസന പാക്കേജ്
രീതിയിൽ നഷ്ടപരിഹാരം
കൊണ്ടോട്ടി
കരിപ്പൂർ റൺവേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി സാങ്കേതിക സമിതിയുടെ നേതൃത്വത്തിൽ പ്രദേശവാസികളെ നേരിൽ കണ്ട് ആശങ്കകൾ അകറ്റുമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ. റൺവേ വികസനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ചർച്ച ചെയ്യാൻ കരിപ്പൂർ വിമാനത്താവളത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ പൂർണ വിശ്വാസത്തിലെടുത്തായിരിക്കും സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കുക. ഇതിനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ച് കാര്യങ്ങളിൽ വ്യക്തത വരുത്തും. വീടുകളും റോഡും മറ്റും ഒഴിവാക്കി, നഷ്ടങ്ങൾ പരമാവധി കുറച്ച് സ്ഥലം ഏറ്റെടുക്കുന്നതിനാണ് ശ്രമിക്കുക. 18.5 ഏക്കർ ഭൂമിയാണ് വേണ്ടത്. റൺവേയുടെ പടിഞ്ഞാറ് ഭാഗത്ത് 11 ഏക്കറും കിഴക്ക് ഭാഗത്ത് ഏഴര ഏക്കറുമായിരിക്കും ഏറ്റെടുക്കുക.


ഭൂമി നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാര തുക ഏറ്റെടുക്കലിന് മുമ്പ് തന്നെ നൽകും. ദേശീയപാത വികസനത്തിനായി സ്ഥലം വിട്ടുനൽകിയവർക്ക് സർക്കാർ നൽകിയ അതേ പാക്കേജിൽ നഷ്ടപരിഹാരം നൽകും. കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങേണ്ടത് അടിയന്തര പ്രാധാന്യമുള്ള വിഷയമാണ്. എത്രയും വേഗം സ്ഥലം ഏറ്റെടുത്ത് നൽകിയാൽ മാത്രമേ റൺവേ വികസം സാധിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ ഡോ. എം.പി അബ്ദുസമദ് സമദാനി എം.പി , എം.എൽ.എമാരായ ടി.വി ഇബ്രാഹിം, പി. അബ്ദുൽ ഹമീദ്, ജില്ലാ കലക്ടർ വി.ആർ പ്രേംകുമാർ, കൊണ്ടോട്ടി നഗരസഭ ചെയർപേഴ്‌സൺ ഫാത്തിമത്ത് സുഹ്‌റാബി, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ചെമ്പാൻ മുഹമ്മദലി, വിമാനത്താവള ഡയരക്ടർ ആർ. മഹാലിംഗം, നഗരസഭാ അംഗങ്ങളായ കെ.പി ഫിറോസ്, സൽമാൻ, പഞ്ചായത്തംഗങ്ങളായ ലത്തീഫ് കൂട്ടാലുങ്ങൽ, ജമാൽ കരിപ്പൂർ, നസീറ കണ്ണനാരി, ഡെപ്യൂട്ടി കലക്ടർമാരായ കെ.ലത, ജോസ് രാജ് സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  22 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  22 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  22 days ago
No Image

കാലാവസ്ഥാ മാറ്റം; യുഎഇയില്‍ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം കൂടുന്നു

uae
  •  22 days ago
No Image

ബന്ധം ശക്തമാക്കാൻ ഇന്ത്യയും ചൈനയും; നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കണമെന്ന് ചൈന

International
  •  22 days ago
No Image

സാദിഖലി തങ്ങള്‍ക്കെതിരെ വീണ്ടും മുഖ്യമന്ത്രി 

Kerala
  •  22 days ago
No Image

ഇന്ത്യയിൽ വായു മലിനീകരണം ഏറ്റവും കുറഞ്ഞ നഗരമായി മടിക്കേരി

latest
  •  22 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ഒപി ടിക്കറ്റിന് പണം ഈടാക്കാൻ തീരുമാനം

Kerala
  •  22 days ago
No Image

സാഹസികര്‍ക്കും സഞ്ചാരികള്‍ക്കുമിടയില്‍ പ്രശസ്തി നേടി ഹസ്മ മരുഭൂമി

Saudi-arabia
  •  22 days ago
No Image

തലയില്‍ മുറിവ്, മുഖം വികൃതമാക്കിയ നിലയില്‍; വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലിസ്

Kerala
  •  22 days ago