കൊവിഡ് കണക്കുകള്‍ നല്കുന്നില്ലെന്നത് തെറ്റായ പ്രചാരണം; കേന്ദ്ര വിമര്‍ശനം വസ്തുതാവിരുദ്ധം: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കേരളം കൊവിഡ് കണക്കുകള്‍ നല്‍കുന്നില്ലെന്ന കേന്ദ്ര വിമര്‍ശനം വസ്തുതാവിരുദ്ധമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കണക്കുകള്‍ കൃത്യമായി കേന്ദ്രത്തിന് കൈമാറുന്നുണ്ട്. പുറമേ പ്രസിദ്ധീകരിക്കുന്നില്ലെന്ന് മാത്രമാണുള്ളതെന്നും വീണ ജോര്‍ജ് പറഞ്ഞു. നാഷണല്‍ സര്‍വൈലന്‍സ് യൂണിറ്റിന് കണക്ക് കൊടുക്കുന്നുണ്ട്. എല്ലാദിവസവും മെയില്‍ അയക്കുന്നുണ്ടെന്നും കേന്ദ്രം തെറ്റായ കാര്യം പ്രചരിപ്പിക്കുന്നത് എന്തിനാണെന്നും ആരോഗ്യമന്ത്രി ചോദിച്ചു.
ഏറ്റവും സുതാര്യമായ രീതിയിലാണ് കേരള സര്‍ക്കാര്‍ വിഷയം കൈകാര്യം ചെയ്യുന്നത്. സുപ്രീംകോടതിയും ഇക്കാര്യത്തില്‍ കേരളസര്‍ക്കാരിനെ അഭിനന്ദിച്ചിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
കൊവിഡുമായി ബന്ധപ്പെട്ട് രാജ്യത്തിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. കാര്യങ്ങള്‍ വ്യക്തമാക്കി പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്രത്തിന് മറുപടി നല്‍കിയിട്ടുണ്ട്. തെറ്റായ വാര്‍ത്ത ദേശീയ തലത്തില്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ദുരൂഹതകളുണ്ടെന്നും കൊവിഡ് കണക്കുകള്‍ കൂടുകയാണെങ്കില്‍ വീണ്ടും ബുള്ളറ്റിനുകള്‍ ഇറക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."