പുതുച്ചേരിയില്‍ എന്‍.ഡി.എ മുന്നണിക്ക് ലീഡ്
പുതുച്ചേരി: രാഷ്ട്രപതി ഭരണം നിലനില്‍ക്കുന്ന പുതുച്ചേരിയില്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എന്‍.ഡി.എ മുന്നേറുന്നു. 8 സീറ്റുകളിലാണ് മുന്നിട്ടുനില്‍ക്കുന്നത്. അതേസമയം യു.പി.എ 4 സീറ്റിലാണ് മുന്നിട്ടുനില്‍ക്കുന്നത്.
രാഷ്ട്രീയപരമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്ന തെരഞ്ഞെടുപ്പാണ് ഇവിടെ നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കേയാണ് പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണത്. കോണ്‍ഗ്രസിന്റെ നാലു എം.എല്‍.എമാര്‍ അടക്കം ആറ് പേരാണ് ഭരണപക്ഷത്ത് നിന്ന് അന്ന് രാജിവച്ചത്. ഇതോടെ സര്‍ക്കാരിന് കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടു. തുടര്‍ന്ന് വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ നാരായണസ്വാമി സര്‍ക്കാര്‍ വീഴുകയായിരുന്നു.
ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ ചെരടുവലിയില് പുതുച്ചേരിയിലെ രാഷ്ട്രീയമാനങ്ങള്‍ക്ക് പുതിയ വഴിവെട്ടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."