ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; ഭര്‍തൃപീഡനത്തെ തുടര്‍ന്നെന്ന് കുടുംബം
ചാലിയം: കോഴിക്കോട് ചാലിയത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചാലിയം സ്വദേശി ഷഫീദയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഭര്‍ത്താവിന്റെ മാനസിക പീഡനം മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ഷഫീദയുടെ മൊഴി.
കഴി!ഞ്ഞ തിങ്കളാഴ്ച വൈകിട്ട് 4നാണ് ഷഫീദ ഭര്‍തൃവീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ഷഫീദയുടെ കുടുംബം നല്കിയ പരാതിയില്‍, ഭര്‍ത്താവ് ചാലിയം സ്വദേശി ജാഫറിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഷഫീദയുടെ കുടുംബം ആരോപിക്കുന്നത്. തീ കത്തുമ്പോള്‍ ജാഫര്‍ നോക്കി നില്‍ക്കുകയായിരുന്നെന്നും ജാഫര്‍ മദ്യലഹരിയില്‍ നിരവധി തവണ ഉപദ്രവിച്ചിരുന്നെന്നും സംഭവത്തില്‍ വിശദമായ പൊലീസ് അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."