വി.സി നിയമനം; സെര്‍ച്ച് കമ്മിറ്റി എന്തടിസ്ഥാനത്തില്‍; സര്‍ക്കാരിനോട് കടുപ്പിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് കടുപ്പിച്ച് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍ക്കാര്‍ സ്വന്തം നിലയില്‍ സെര്‍ച്ച് കമ്മിറ്റി നിയോഗിച്ചത് എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഗവര്‍ണറുടെ നോമിനിയെ നല്‍കണമെന്ന് ആവശ്യപ്പെടുന്നത് എന്തടിസ്ഥാനത്തിലാണെന്നുമാണ് ഗവര്‍ണര്‍ കത്തില്‍ ചോദിക്കുന്നത്. യു.ജി.സി പ്രതിനിധിയെ ഉള്‍പ്പെടുത്തി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചപ്പോള്‍ സര്‍ക്കാര്‍ പ്രതിനിധിയെ നല്‍കിയില്ലെന്നും കത്തില്‍ പറയുന്നു.
ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കാണ് മറുപടി അയച്ചിരിക്കുന്നത്. നേരത്തെ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയെ ഗവര്‍ണര്‍ ചോദിച്ചപ്പോള്‍ നല്‍കിയിരുന്നില്ല. സര്‍ച്ച് കമ്മിറ്റി സ്വന്തം നിലക്ക് രൂപീകരിക്കാനായിരുന്നു സര്‍ക്കാരിന്റെ നീക്കം. ഈ മാസം 28 നാണ് മലയാളം സര്‍വകലാശാല വിസിയുടെ കാലാവധി അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."