35 ലക്ഷം പേർ കോൺഗ്രസ് അംഗത്വം എടുത്തെന്ന് കെ.പി.സി.സി പ്രസിഡന്റ്
തിരുവനന്തപുരം
ഡിജിറ്റിലായി 13 ലക്ഷം പേരും കടലാസ് മെംബര്‍ഷിപ്പ് വഴി 22 ലക്ഷം പേരും കോണ്‍ഗ്രസ് അംഗത്വം എടുത്തെന്നു കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് അറിയിച്ചു. താഴെത്തട്ടിലെ പ്രവർത്തനങ്ങൾക്കായി സി.യു.സികള്‍ രൂപീകരിക്കാനുള്ള സംഘടനാ പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്. മേയ് 31 നകം മുഴുവന്‍ സി.യു.സികളും രൂപീകരിച്ച് പ്രഖ്യാപനം നടത്തും. 1,25000 സി,യു,സികള്‍ രൂപീകരിക്കാനാണ് ലക്ഷ്യം ഇടുന്നത്. ഇതിനകം 20,089 സി.യു.സികള്‍ രൂപികരിച്ചു. 1,00,445 സി.യു.സി ഭാരവാഹികളെ കണ്ടെത്തി. ഇതില്‍ 21,452 ഭാരവാഹികള്‍ സ്ത്രീകളാണ്. ഇത് കോണ്‍ഗ്രസ് സംഘടനാ ചരിത്രത്തിലാദ്യമാണ്. 72,960 പേര്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുകയും, അതില്‍ 58,532 പുരുഷന്മാരും 14,428 സ്ത്രീകളും പങ്കെടുക്കുകയും ചെയ്തു.സര്‍ക്കാരിന്റെ ഒന്നാം വര്ഷികത്തിനെതിരേ ശക്തമായ പ്രചാരണം നടത്തും. മെയ് മാസത്തില്‍ 25,000 കേന്ദ്രങ്ങളില്‍ സര്‍ക്കാരിനെതിരായ കുറ്റപത്രം കോണ്‍ഗ്രസ് അവതരിപ്പിക്കും. കേരളത്തിലെ കാര്‍ഷിക മേഖലയുടെ പ്രതിസന്ധി പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും സുധാകരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."