അത്താഴമില്ലാതെ നോമ്പെടുക്കുന്ന ഡോക്ടര്‍മാര്‍, വിശ്രമമില്ലാത്ത രാപ്പകലുകള്‍; ഇസ്‌റാഈലൊരുക്കിയ മരണക്കെണിയില്‍ വീര്‍പ്പു മുട്ടി അല്‍ശിഫ ആശുപത്രി
ഗസ്സ: കഴിഞ്ഞ അഞ്ചുമാസത്തിലേറെയായി രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഓടുകയാണ് ഗസ്സയിലെ ഡോക്ടര്‍മാര്‍. ഊണും ഉറക്കവുമില്ല, രാത്രിയും പകലുമില്ല. മേലാസകലം മുറിവേറ്റു വരുന്നവരെ പരിചരിക്കാന്‍പോലും സമയം ലഭിക്കുന്നില്ല, എന്നിട്ടല്ലേ ഊണും ഉറക്കവും. മുമ്പിലെത്തുന്നത് ആരെന്ന് പോലും നോക്കാതെയാണ് ഡോക്ടര്‍മാര്‍ ശുശ്രൂഷകള്‍ ചെയ്ത്‌കൊണ്ടിരിക്കുന്നത്. അവര്‍ക്ക് കുറെ വര്‍ഷങ്ങളായി ദൈനംദിനചര്യയാണ്. ഡോക്ടര്‍മാര്‍ മാത്രമല്ല. അവിടുത്തെ ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ സേവകരും എല്ലാം. വല്ലപ്പോഴും കിട്ടുന്ന സഹായപ്പൊതികളിലെ അന്നം മാത്രമാണ് അവിടുത്തെ ജനതക്ക് വിശപ്പടക്കാനുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി ഗസ്സയിലെ അല്‍ശിഫ ആശുപത്രിയില്‍ അതും ലഭ്യമല്ല. കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രി വളഞ്ഞിരിക്കുകയായിരുന്നു സൈന്യം.
ആശുപത്രിയില്‍നിന്ന് സൈന്യം പിന്‍വാങ്ങിയിട്ടുണ്ടെങ്കിലും പ്രദേശം വളഞ്ഞിരിക്കുകയാണ്. രോഗികളും ജീവനക്കാരും തുടര്‍ച്ചയായ രണ്ടാം ദിവസവും ഭക്ഷ്യവസ്തുക്കളില്ലാത്തതിനാല്‍ അത്താഴമില്ലാതെയാണ് നോമ്പെടുത്തതെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. അല്‍ ശിഫയിലേക്ക് ഇരച്ചുകയറി ഇസ്‌റാഈല്‍ സേന നടത്തിയ വെടിവയ്പില്‍ കുറഞ്ഞത് 50 പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേരെ സൈന്യം പിടിച്ചുകൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്.
നിരവധി ആരോഗ്യ പ്രവര്‍ത്തകരാണ് ഇസ്‌റാഈലിന്റെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. യുദ്ധം തുടങ്ങി ഒരുമാസത്തിനുള്ളില്‍ അതായത് നവംബര്‍ പത്തിന് പുറത്തു വന്ന കണക്കനുസരിച്ച് ഗസ്സയില്‍ 200 ഡോക്ടര്‍മാര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ റിപ്പോര്‍ട്ട് പുറത്തു വന്ന് ഇപ്പോള്‍ പിന്നേയും നാലുമാസത്തിലേറെ പിന്നിട്ടിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."