HOME
DETAILS

ഗുജറാത്തില്‍ ഭൂചലനം: 4.3 തീവ്രത രേഖപ്പെടുത്തി; നാശനഷ്ടമില്ല

  
backup
February 26 2023 | 15:02 PM

gujarath-earthquake-scale-marking-545

അഹ്മദാബാദ്: ഗുജറാത്തില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3.21 ഭൂചലനം ഉണ്ടായത്. രാജ്‌കോട്ടില്‍ നിന്ന് 270 കിലോമീറ്റര്‍ അകലെയാണ് (എന്‍എന്‍ഡബ്ല്യു) ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് എന്‍സിഎസ് ട്വീറ്റ് ചെയ്തു. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പാകിസ്താനിലെ ഹൈദബാദിലും ഭൂചലനത്തെ തുടര്‍ന്ന് പ്രകമ്പനമുണ്ടായി. ഭൗമോപരിതലത്തില്‍ നിന്ന് 10 കി.മി താഴ്ചയിലാണ് ഭൂചലനമുണ്ടായത്. നാശനഷ്ടമോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.കഴിഞ്ഞ ആഴ്ചയും മൂന്നു ചെറു ഭൂചലനങ്ങള്‍ ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അംറേലി ജില്ലയില്‍ രണ്ടു ദിവസം മുന്‍പായിരുന്നു ഭൂചലനങ്ങള്‍. ശക്തികുറഞ്ഞ ഭൂചലനങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.

ഇന്നുണ്ടായ ഭൂചലന പ്രഭവ കേന്ദ്രം രാജ്‌കോട്ടില്‍ നിന്ന് വടക്കു വടക്കുപടിഞ്ഞാറ് 270 കി.മി അകലെയാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഗുജറാത്തിലെ അംറേലിയില്‍ 400 ചെറു ഭൂചലനങ്ങളുണ്ടായെന്നാണ് കണക്ക്. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ചെറു പ്രകമ്പനങ്ങളാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം: സാദിഖലി തങ്ങള്‍ പറഞ്ഞതാണ് ലീഗ് നിലപാട്; കെ.എം ഷാജിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

Kerala
  •  3 days ago
No Image

ഇരവിമംഗലം ഷഷ്ഠിക്കിടെ നാട്ടുകാരും പൊലിസും തമ്മിൽ സംഘർഷം; ഏഴ് പേർക്ക് പരിക്ക്

Kerala
  •  3 days ago
No Image

നിഖാബ് നിരോധനം: പി എസ് എം ഒ മാനേജ്‌മെന്റ്  നിലപാട് പ്രതിഷേധാര്‍ഹം : എസ് കെ എസ് എസ് എഫ്

Kerala
  •  3 days ago
No Image

തിരുവനന്തപുരത്ത് ഓഡിറ്റോറിയത്തിന് അകത്ത് പഴകിയ മൃതദേഹം കണ്ടെത്തി

Kerala
  •  3 days ago
No Image

കാഞ്ഞങ്ങാട് നഴ്‌സിങ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം

Kerala
  •  3 days ago
No Image

'വെള്ളക്കൊടി ഉയര്‍ത്തിയ കുഞ്ഞുങ്ങളെ പോലും കൊല്ലാന്‍ നിര്‍ദ്ദേശിച്ചു' തെരുവുനായ്ക്കളുടെ വിലപോലുമില്ല ഗസ്സയിലെ മനുഷ്യര്‍ക്കെന്ന് ഇസ്‌റാഈല്‍ സൈനികന്‍

International
  •  3 days ago
No Image

മുടികൊഴിച്ചിലിനുള്ള മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വായിക്കാതെ പോകരുത്

Kerala
  •  3 days ago
No Image

അബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു

Saudi-arabia
  •  3 days ago
No Image

കര്‍ഷക മാര്‍ച്ചിന് നേരെ കണ്ണീര്‍ വാതകം

National
  •  3 days ago
No Image

1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി

National
  •  3 days ago