കേരളത്തിലും അസമിലും അധികാരത്തില്‍ തിരിച്ചെത്താനായില്ല, ബംഗാളില്‍ സാന്നിധ്യമേ അറിയിച്ചില്ല; കോണ്‍ഗ്രസിന് ആശ്വസിക്കാവുന്ന ഫലം തമിഴ്നാട്ടില്‍ മാത്രം
ന്യൂഡല്‍ഹി: അഞ്ചിടത്തെ നിയമസഭാതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഏറ്റവുമധികം തിരിച്ചടി നേരിട്ട് കോണ്‍ഗ്രസ്. സമീപകാലചരിത്രത്തിലാദ്യമായി കേരളത്തില്‍ സി.പി.എമ്മിന് ഭരണത്തുടര്‍ച്ച ലഭിച്ചതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് കനത്ത തിരിച്ചടിയേറ്റു വാങ്ങി. കോണ്‍ഗ്രസ് അധികാരത്തിലുണ്ടായിരുന്ന പുതുച്ചേരിയിലെ ഇതുവരെയുള്ള ഫലങ്ങള്‍ ബി.ജെ.പിക്ക് അനുകൂലവുമാണ്. വലിയ പ്രതീക്ഷയുണ്ടായിരുന്ന അസമിലാവട്ടെ ബി.ജെ.പി ഏറെ മുന്നിലാണ്. പ്രചാരണഘട്ടത്തില്‍ ചിത്രത്തിലേയില്ലാതിരുന്ന ബംഗാളില്‍ ഒരിടത്ത് മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.
അസമില്‍ 60 മണ്ഡലത്തില്‍ ബി.ജെ.പി മുന്നിട്ടു നില്ക്കുമ്പോള് കോണ്‍ഗ്രസ് 26 സ്ഥലത്ത് മാത്രമാണ് മുന്നിലുള്ളത്. സഖ്യകക്ഷിയായ എ.ഐ.യു.ഡി.എഫ് 11 മണ്ഡലങ്ങളിലും മുന്നിലുണ്ട്. പൗരത്വപ്രക്ഷോഭത്തിന്റെ പേരില്‍ ബി.ജെ.പിക്കെതിരേ ഉയര്‍ന്ന കടുത്ത വികാരം കോണ്‍ഗ്രസിന് അനുകൂലതരംഗം ഉണ്ടാക്കാനായില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.
തമിഴ്നാട്ടില്‍ വലിയമുന്നേറ്റം നടത്തുന്ന ഡി.എം.കെയുടെ കൂടെ മത്സരിക്കുന്ന കോണ്‍ഗ്രസ് നിലവില്‍ 12 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നതാണ് പാര്‍ട്ടിക്ക് ഏകആശ്വാസം.
കേരളത്തില്‍ 90 ലേറെ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് മുന്നിട്ടുനില്‍ക്കുമ്പോള്‍ ഏകദേശം അതിന്റെ പകുതിയോളം സീറ്റുകളില്‍ മാത്രമാണ് യു.ഡി.എഫിന് മുന്നിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."