ഈ താരങ്ങള്‍ ഓപ്പണ്‍ ചെയ്താല്‍ ഇന്ത്യക്ക് കപ്പുറപ്പ് : ലാറ
കൊല്‍ക്കത്ത: സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്കായി ഓപ്പണര്‍മാരായി എത്തുന്നത് നന്നാകുമെന്ന് വ്യക്തമാക്കി വെസ്റ്റിന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറ. കോഹ്ലി ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിന്റെ ഭാഗമാകണമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ലാറ പറഞ്ഞു.
'ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ശുഭ്മാന്‍ഗില്ലും ആയിരിക്കണം. അതില്‍ തന്നെ ഓപ്പണര്‍മാരായി രോഹിത്തും കോഹ്ലിയും വരുന്നത് ഇന്ത്യക്ക് നല്ലതായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. ഓപ്പണിങില്‍ യുവ താരങ്ങളെ ഉള്‍പ്പെടുത്തിയാലും അത് മികച്ച ഫലം നല്‍കും, ലാറ വ്യക്തമാക്കി.
നിലവില്‍ ഐപിഎല്ലില്‍ മികച്ച ഫോമിലാണ് രോഹിത്തും കോഹ്ലിയും കളിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ കോഹ്ലിയുടെ പ്രകടനത്തില്‍ വിമര്‍ശനവുമുയരുന്നുണ്ട്. കോഹ്ലി സ്കോറിംഗിന് കൂടുതല്‍ ബോളുകളെടുക്കുന്നു എന്നതാണ് പ്രധാന വിമര്‍ശനം. നേരത്തെ കോഹ്ലിയെ വേള്‍ഡ് കപ്പ് ടീമില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിരുദ്ധ അഭിപ്രായങ്ങള്‍ നിലനിന്നിരുന്നു. കോഹ്ലിക്ക് റണ്‍സ് കണ്ടെത്താന്‍ കഴിയുന്നുണ്ടെങ്കിലും സ്ട്രൈക്ക് റേറ്റ് ഉയര്‍ത്താന്‍ കഴിയുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."