ഭരണപക്ഷം മര്യാദ കാണിക്കണം; രോഷാകുലനായി സ്പീക്കര്‍ എ.എന്‍ ഷംസീര്‍
തിരുവവന്തപുരം: നിയമസഭയില്‍ ഭരണപക്ഷത്തിനെതിരെ പൊട്ടിത്തെറിച്ച് സ്പീക്കര്‍ എ.എന്‍.ഷംസീര്‍.പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് സംസാരിക്കുന്നതിനിടെ ഭരണപക്ഷാംഗങ്ങള്‍ ബഹളം വച്ചതാണ് സ്പീക്കറെ ചൊടിപ്പിച്ചത്.
ഭരണപക്ഷം മിണ്ടാതിരിക്കണമെന്നും മര്യാദ കാണിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സംസാരിച്ചപ്പോള്‍ പ്രതിപക്ഷം മിണ്ടാതിരുന്നത് ചൂണ്ടിക്കാട്ടി സ്പീക്കര്‍, ഭരണകക്ഷി അംഗങ്ങള്‍ ഇരിപ്പിടങ്ങളിലേയ്ക്ക് പോകണമെന്ന് ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് വിഡി സതീശനും ഷാഫി പറമ്പില്‍ എംഎല്‍എയും സംസാരിച്ചപ്പോഴായിരുന്നു ഭരണപക്ഷ ബഹളം. തുടര്‍ന്ന്, നിയമസഭ നിര്‍ത്തിവെച്ചു. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ഉണ്ടായ പോലീസ് അതിക്രമങ്ങള്‍ക്കെതിരെ ഷാഫി പറമ്പില്‍ എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇതിന് അനുമതി നിഷേധിക്കുകയാണുണ്ടായത്. ഭരണപ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."