HOME
DETAILS
MAL
തൃശൂരിനെ റാഞ്ചാന്‍ സുരേഷ് ഗോപിക്കായില്ല; മലര്‍ത്തിയടിച്ച് എല്‍.ഡി.എഫിലെ പി. ബാലചന്ദ്രന്
backup
May 02 2021 | 09:05 AM
തൃശൂര്‍: ഏറ്റവും കനത്ത പോരാട്ടം നടന്ന തൃശ്ശൂരില്‍ ഒടുവില്‍ വിജയമുറപ്പിച്ച് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.ബാലചന്ദ്രന്. കനത്ത ത്രികോണ മത്സരത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പദ്മജ വേണുഗോപാലിനെയും എന്‍.ഡി.എയുടെ സുരേഷ് ഗോപിയെയും പിന്നിലാക്കിയാണ് ബാലചന്ദ്രന് വിജയിയായത്.
ഏത് അടിയൊഴുക്കിനേയും നേരിട്ട് നീന്തിക്കയറുകയായിരുന്നു അദ്ദേഹം. ബാലചന്ദ്രനും പദ്മജയും ഓരോ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് പരാജയപ്പെട്ടവരായിരുന്നു. അന്നു തോറ്റ പദ്മജയല്ല ഇപ്പോഴത്തേതെന്നതായിരുന്നു ബാലചന്ദ്രനുണ്ടായിരുന്ന വെല്ലുവിളി.
മണ്ഡലത്തിലെ എല്ലായിടത്തും ജനപ്രീതിയുടെ കൈയ്യൊപ്പിട്ട മന്ത്രി സുനില്‍കുമാറിന്റെ കൈയും പിടിച്ചുള്ള ബാലചന്ദ്രന്റെ വരവ് എല്‍.ഡി.എഫിന് വലിയ മുന്നേറ്റം തന്നെ നല്‍കിയിരുന്നു. അതുതന്നെയാണ് അവസാനലാപ്പില്‍ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."